»   » വ്യാജസിഡികള്‍ക്കു പിന്നില്‍ വിദേശമലയാളി: ഗണേഷ്

വ്യാജസിഡികള്‍ക്കു പിന്നില്‍ വിദേശമലയാളി: ഗണേഷ്

Posted By:
Subscribe to Filmibeat Malayalam
Ganesh Kumar,
ആലപ്പുഴ: സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്ത് വ്യാജമായി സിഡികള്‍ നിര്‍മ്മിക്കുന്നതിന് പിന്നില്‍ വിദേശ പൗരത്വമുള്ള മലയാളിയാണെന്ന് കണ്ടെത്തിയതായി മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഇയാള്‍ക്കായി ഇന്റര്‍പോളിന്റെ സഹായത്തോടെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലോകത്ത് എവിടെയിരുന്ന് സിനിമകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നവരെയും ഗൂഗിള്‍ മാപ്പിങ്ങിന്റെ സഹായത്തോടെ കണ്ടുപിടിക്കാന്‍ കഴിയും. വ്യാജ പതിപ്പുകള്‍ വിതരണം ചെയ്യുന്നതിന് പിന്നില്‍ ആന്ധ്രസ്വദേശിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ആന്റി പൈറസി സെല്ലിന്റെ പ്രവര്‍ത്തനം ശക്തമാക്കിയതോടെ പല വെബ്‌സൈറ്റുകളും അപ്രത്യക്ഷമായിട്ടുണ്ട്. വ്യാജ സിഡികള്‍ കുറഞ്ഞത് അടുത്തിടെ പുറത്തിറങ്ങിയ പല മലയാള സിനിമകളുടേയും വിജയത്തിന് സഹായിച്ചിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ടിക്കറ്റ് മെഷീനുകള്‍ സ്ഥാപിക്കുന്നത് തീയേറ്ററുകള്‍ക്ക് സാമ്പത്തികമായി ഗുണകരമാവും. ടിക്കറ്റ് മെഷീനുകള്‍ വ്യാപിക്കുന്നതോടെ സര്‍ക്കാര്‍ നേരിട്ട് ബാര്‍ കോഡോടു കൂടിയ ടിക്കറ്റുകള്‍ എല്ലാ തീയേറ്ററുകള്‍ക്കും വിതരണം ചെയ്യുമെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.

English summary

 Minister Ganesh Kumar said that London based Malayali involved in fake cd gang.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam