For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിനെ തിരിച്ചെടുത്തതില്‍ പങ്കില്ല, ആ ശബ്ദം തന്റേത് തന്നെയെന്നും ഗണേഷ് കുമാര്‍!

  |

  താര സംഘടനയായ എഎംഎംഎ( AMMA)യ്ക്കെതിരെയുള്ള വിവാദങ്ങളും വിമര്‍ശനങ്ങളും അതിശക്തമായി തുടരുകയാണ്. അടുത്തിടെ നടന്ന യോഗത്തില്‍ ദിലീപിന്റെ വിഷയം ചര്‍ച്ചയ്ക്ക് വന്നതും താരത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായിരുന്നു പ്രധാന വിവാദം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായി കഴിയുന്ന താരത്തെ തിരിച്ചെടുക്കാനും മാത്രമുള്ള എന്ത് തീരുമാനമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നതാണ് വിമര്‍ശകരുടെ പ്രധാന ചോദ്യം. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. അന്തിമവിധി വരാത്ത പശ്ചാത്തലത്തില്‍ ഇത്തരമൊരു ചര്‍ച്ച അരങ്ങേറിയത് തന്നെ മോശമായെന്നുള്ള വിലയിരുത്തലുകളുമുണ്ട്.

  ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപ് തിരികെ പ്രവേശിക്കുമെന്ന കാര്യത്തില്‍ തീരുമാനമായതോടെയാണ് റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രമ്യ നമ്പീശനും നടിയും സംഘടനയില്‍ നിന്ന് രാജി വെച്ചിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്റ്റീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരങ്ങള്‍ തീരുമാനമറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ഗണേഷ് കുമാര്‍ ഇടവേള ബാബുവിന് അയച്ച വാട്‌സാപ് സന്ദേശം പരസ്യമായത്. അതേക്കുറിച്ചുള്ള പ്രതികരണവുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ശത്രുത പുലര്‍ത്തുന്നവര്‍

  ശത്രുത പുലര്‍ത്തുന്നവര്‍

  അമ്മയിലേക്ക് ദിലീപ് തിരികെ എത്തിയേക്കുമെന്നറിഞ്ഞതോടെയാണ് അഭിനേത്രികള്‍ സംഘടന വിടാന്‍ തീരുമാനിച്ചത്. ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ണ്ണായകമായ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. ഇവരുടെ രാജിക്കാര്യത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെയായാണ് ഗണേഷ് കുമാര്‍ ഇടവേള ബാബുവിന് വാട്‌സാപിലൂടെ ഓഡിയോ സന്ദേശം അയച്ചതും ഇത് പരസ്യമായതും. സംഘടനയുമായി ബന്ധപ്പെട്ട് ശത്രുതാ മനോഭാവം പുലര്‍ത്തുന്നവരാണ് സംഘടനയില്‍ നിന്നും പുറത്തുപോവാന്‍ തീരുമാനിച്ചത്. അവര്‍ സിനിമയില്‍ സജീവമല്ല. അമ്മയുടെ സ്‌റ്റേജ് ഷോയിലും പങ്കെടുത്തിരുന്നില്ല. അവര്‍ക്കെതിരെ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

   ജനപിന്തുണ ആവശ്യമില്ല

  ജനപിന്തുണ ആവശ്യമില്ല

  ജനങ്ങളുടെ കൈയ്യടി നേടുന്നതിനായി നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘടനയല്ല അമ്മ. രാഷ്ട്രീയ സംഘടനയല്ലാത്തതിനാല്‍ത്തന്നെ ജനങ്ങളുടെ പിന്തുണയൊന്നും അമ്മയ്ക്ക് ആവശ്യമില്ല. നമ്മുടെ അംഗങ്ങള്‍ക്ക് വേണ്ടി നടത്തുന്ന സംഘടനയാണിത്. ഒരു കാര്യവുമായി ബന്ധപ്പെട്ടും പ്രതികരിക്കേണ്ട കാര്യമില്ലെന്നും ഗണേഷ് കുമാര്‍ പറയുന്നുണ്ട്.

  രാഷ്ട്രീയക്കാരുടെ പ്രതികരണത്തെക്കുറിച്ച്

  രാഷ്ട്രീയക്കാരുടെ പ്രതികരണത്തെക്കുറിച്ച്

  അമ്മയുടെ വിവാദ നിലപാടുകളില്‍ പ്രതികരണവുമായി രാഷ്ട്രീയ പ്രതിനിധികളും രംഗത്തെത്തിയിരുന്നു. ചാനലുകളില്‍ പേര് വരുന്നതിന് വേണഅടിയാണ് അവര്‍ ഈ വിഷയത്തില്‍ ഇടപെടുന്നതും അഭിപ്രായപ്രകടനം നടത്തുന്നതും. രാഷ്ട്രീയത്തിലും വലിയ പ്രസക്തിയില്ലാത്തവരാണ് ഇക്കാര്യത്തില്‍ വിമര്‍ശനവുമായി എത്തിയതെന്നും അദ്ദേഹം പറയുന്ന ശബ്ദസന്ദേശമാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

   തന്റെ ശബ്ദം തന്നെയാണ്

  തന്റെ ശബ്ദം തന്നെയാണ്

  ഗണേഷ് കുമാറിന്റേതെന്ന തരത്തില്‍ പ്രചരിച്ച സന്ദേശം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അതിന് പിന്നാലെയായാണ് ഈ വിഷയത്തെക്കുറിച്ച് പ്രതികരണവുമായി അദ്ദേഹം എത്തിയത്. തനുള്‍പ്പടെയുള്ളവര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സംഘടനയാണ് അമ്മ. അത് തകര്‍ക്കാനുള്ള ഒരു ശ്രമവും അംഗീകരിക്കില്ല. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  Ganesh Kumar about Amma controvesry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X