Just In
- 20 min ago
എയ്ഞ്ചല്‍ മറന്നു പോയി മണിക്കുട്ടനെ വളക്കാനാ വന്നതെന്ന്; സായിയുടെ ഷോ ഓഫിന് പിന്നില്‍
- 38 min ago
രാത്രി മുഴുവന്‍ ഉറക്കം കളഞ്ഞ പ്രണയം; ബിഗ് ബോസിലെ ആദ്യ പ്രണയത്തിന് മൊട്ടിട്ടു, എഞ്ചലും അഡോണിയും ലവ് ട്രാക്കില്‍
- 2 hrs ago
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമി മടങ്ങി വരുന്നു; തിരിച്ചുവരവ് മഞ്ജുവിനൊപ്പം
- 10 hrs ago
അഡോണിയെ ഇഷ്ടമാണെന്ന് എയ്ഞ്ചൽ, ഒടുവിൽ പൂവ് നൽകി പ്രണയം സമ്മതിച്ച് അഡോണി
Don't Miss!
- Automobiles
നവീകരണങ്ങളോടെ സ്റ്റാര്‍ സിറ്റി പ്ലസിനെ അവതരിപ്പിച്ച് ടിവിഎസ്; വില 68,465 രൂപ
- News
ഉമ്മന്‍ ചാണ്ടിയുടെ 32 സീറ്റ് പട്ടികയില്‍ സ്റ്റാലിന് വഴങ്ങി, 20 സീറ്റിലധികം കോണ്‍ഗ്രസിന് കിട്ടും!!
- Sports
'വിരാട് കോലി ഒരു ആധുനിക നായകനെപ്പോലെ'- മുന്‍ ഓസീസ് നായകന് സ്റ്റീവ് വോ
- Lifestyle
മാര്‍ച്ച് മാസം നേട്ടം ഈ നക്ഷത്രക്കാര്‍ക്ക്; സമ്പൂര്‍ണ നക്ഷത്രഫലം
- Finance
ഓഹരി വിപണിയില്‍ ഉണര്‍വ്; സെന്‍സെക്സ് 50,100 -ല്‍, നിഫ്റ്റി 14,850 നിലയ്ക്ക് മുകളിലും
- Travel
ചത്പാല്‍..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജീവിതത്തിലെ വലിയ ഭാഗ്യം! മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തെക്കുറിച്ച് ഗണേഷ് കുമാര്‍!
സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രം കൂടിയാണിത്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയുമായാണ് ഈ ചിത്രമെത്തുന്നത്. സിനിമയുടെ ടീസറും ലൊക്കേഷന്‍ വിശേഷങ്ങളും ക്യാരക്ടര്‍ പോസ്റ്ററുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചിത്രത്തെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമുള്പ്പടെ നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് മരക്കാര്‍ എത്തുന്നത്. ഒരു സിനിമയെക്കുറിച്ച് അതില്‍ അഭിനയിച്ച നടനോട് പറയാമോയെന്നറിയില്ലെന്ന് പറഞ്ഞായിരുന്നു അദ്ദേഹം സംസാരിച്ച് തുടങ്ങിയത്.
പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലൊരു സിനിമയുണ്ടാവുമെന്ന് തോന്നുന്നില്ല. 100 കോടി രൂപ ചെലവഴിച്ച് ഇത്രയും ബ്രഹ്മാണ്ഡമായി ഒരു സിനിമയൊരുക്കാന്‍ എപ്പോഴും കഴിഞ്ഞുവെന്ന് വരില്ല. ആ സിനിമയെ മാര്‍ക്കറ്റ് ചെയ്യാനും അത് ജനങ്ങളിലേക്ക് എത്തിക്കുകയെന്നുമുള്ള വലിയ ദൗത്യമാണ് മോഹന്‍ലാലും പ്രിയദര്‍ശനും ഏറ്റെടുത്തിട്ടുള്ളത്. മോഹന്‍ലാല്‍-പ്രിയദര്ശന്-സാബു സിറിള്‍-തിരു ഇവരുടെ കൂട്ട് ഇതാദ്യമാണെന്നും ഗണേഷ് കുമാര്‍ പറയുന്നു.
പ്രിയദര്ശന് സിനിമയുടെ എല്ലാ നിറപ്പകിട്ടോടും കൂടി ആസ്വദിക്കാന്‍ കഴിയുന്ന ഒരു എന്റര്‍ടൈനര്‍ സിനിമയായിരിക്കും ഇതെന്നും ഗണേഷ് കുമാര്‍ പറയുന്നു. സിനിമയെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് പാഠപുസ്തകമായിരിക്കും ഇത്. തിയേറ്ററുകളിലേക്കെത്തുന്ന പ്രേക്ഷകന് ദൃശ്യവിരുന്ന് തന്നെയാണ് ഈ സിനിമ സമ്മാനിക്കുക. ഒരുപാട് നല്ല മുഹൂര്‍ത്തങ്ങളുണ്ട് ഈ ചിത്രത്തില്‍. തന്നെ സംബന്ധിച്ച് ജീവിതത്തിലെ വലിയൊരു ഭാഗ്യമായാണ് ഈ അവസരത്തെ കാണുന്നത്. 30 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ താന്‍ അഭിനയിച്ച വലിയ ചിത്രമാണ് മരക്കാറെന്നും ഗണേഷ് കുമാര്‍ പറയുന്നു.