മോഹന്‍ലാലിന്റെ കണ്‍പീലികളില്‍ വരെ അഭിനയമാണ്! മികച്ച നടനെക്കുറിച്ച് ഗണേഷ് കുമാര്‍ പറയുന്നത്?

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. സമാനമായ സിനിമാജീവിതങ്ങളുമായാണ് ഇരുവരും മുന്നേറുന്നത്. വില്ലത്തരത്തിലൂടെയാണ് ഇരുവരും തുടക്കം കുറിച്ചത്. പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നുവരികയായിരുന്നു. തന്റേതായ അഭിനയ ശൈലിയുമായാണ് ഇരുവരും മുന്നേറുന്നത്. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങളെയാണ് ഇവര്‍ ഇരുവരും സമ്മാനിച്ചിട്ടുള്ളത്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെയും ഇരുവരും അഭിനയിച്ചിരുന്നു. റെക്കോര്‍ഡുകളുടെ കാര്യത്തിലായാലും സ്വന്തമാക്കിയ പുരസ്‌കാരങ്ങളുടെ കാര്യത്തിലായാലും ഇരുവരും മുന്നിലാണ്. ഇവരിലാരാണ് മികച്ചതെന്ന് ചോദിക്കുമ്പോള്‍ ഉത്തരം പറയാനാവാതെ ബുദ്ധിമുട്ടാറുണ്ട് പലരും. ചിലരാവട്ടെ ബുദ്ധിപരമായ ഉത്തരം നല്‍കിയാണ് എത്താറുള്ളത്.

മലയാള സിനിമയുടെ നെടുംതൂണുകളാണ് ഇരുവരും. പരസ്പര പൂരകങ്ങളായ ഇരുവരേയും മാറ്റിനിര്‍ത്തിയുള്ള സിനിമകളെക്കുറിച്ച് ചിന്തിക്കാനാവില്ലെന്നുമാണ് സംവിധായകര്‍ പോലും പറഞ്ഞത്. താരങ്ങളും ഇക്കാര്യം ശരിവെച്ച് രംഗത്തെത്തിയിരുന്നു. ഇവരുടെ അഭിനയത്തിന് മുന്നില്‍ പലപ്പോഴും കട്ട് പറയാനാവാതെ നിന്നുപോയതിനെക്കുറിച്ചും സംവിധായകര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗണേഷ് കുമാര്‍ ഇരുവരേയും കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ്. ഇരകള്‍ എന്ന ചിത്രത്തിലൂടെയാണ് ഗണേഷ് കുമാറിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പവുമെല്ലാം അഭിനയിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു.

Ganesh Kumar

സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് ഗണേഷ് കുമാര്‍. അഭിനയത്തില്‍ മോഹന്‍ലാലിനെയാണ് തനിക്ക് കൂടുതലിഷ്ടമെന്ന് ഗണേഷ് പറയുന്നു. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. അഭിനേതാവെന്ന നിലയില്‍ ഇരുവര്‍ക്കും അവരവരുടേതായ രീതികളുണ്ട്. തന്റെ അഭിപ്രായത്തില്‍ മോഹന്‍ലാലാണ് വലിയ നടനെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിനോടുള്ള ബന്ധത്തിന്‍രെ പുറത്തല്ല ഇങ്ങനെ പറയുന്നത്. മോഹന്‍ലാലിന്റെ കണ്‍പീലികളും നഖവും വരെ അഭിമാനിക്കും. അഭിനയത്തില്‍ ഏത് ലെവലില്‍ താഴാനും ഉയരാനുമുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X