twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാറ്റിനി പ്രദര്‍ശിപ്പിയ്ക്കണമെന്ന് ഗണേഷ്

    By Ajith Babu
    |

    തിയറ്ററുടമകള്‍ എതിര്‍ത്തതോടെ പ്രതിസന്ധിയിലായ മാറ്റിനിയുടെ രക്ഷയ്ക്കായി സിനിമ മന്ത്രി ഗണേഷ് കുമാര്‍ രംഗത്ത്. ചിത്രം പ്രദര്‍ശിപ്പിയ്ക്കാന്‍ തിയറ്ററുകള്‍ തയാറാവണമെന്ന് ഗണേഷ് ആവശ്യപ്പെട്ടു.. ഇക്കാര്യത്തില്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വാക്കുനല്‍കിയിട്ടുണ്ടെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു.

    Matinee

    എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. അത് പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

    മമ്മൂട്ടിയുടെ മരുകമന്‍ മഖ്ബൂല്‍ സല്‍മാനെ നായകനാക്കി നവാഗതനായ അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രം എഓപിഎല്‍ ആണ് നിര്‍മിച്ചത്. ഫെഡറേഷന്റെ സമരത്തിന് എ ഓ പി എല്ലുമായി ബന്ധപ്പെട്ട കാര്‍ണിവല്‍ സിനിമ എന്ന സ്ഥാപനം പിന്തുണ നല്‍കിയില്ലെന്നാരോപിച്ചാണ് ചിത്രത്തിന്റെ റിലീസിങ് ഒരുവിഭാഗം തീയറ്റര്‍ ഉടമകള്‍ തടസ്സപ്പെടുത്തിയത്.

    നവംബര്‍ 30ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്റെ റിലീസിങ് ഈമാസം ഏഴിലേക്ക് മാറ്റിയിരുന്നു. നാല്‍പതോളം തീയറ്ററുകള്‍ ഇതിനായി നിശ്ചയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഈ തീയറ്ററുകള്‍ പിന്മാറിയതാണ് സിനിമയുടെ റിലീസിങ്ങിനെ ബാധിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.

    മാറ്റിനിക്കെതിരെ ഉപരോധമില്ലെന്നാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പറയുന്നത്. അതേ സമയം മാറ്റിനിക്ക് പിന്തുണ നല്‍കാന്‍ നിര്‍മാതാക്കളുടെ സംഘടനയോ വിതരണക്കാരുടെ സംഘടനയോ പൂര്‍ണമായും തയ്യാറായിട്ടുമില്ല. ഇരു സംഘടനകളും തുടക്കത്തില്‍
    സജീവമായി ഇടപെട്ടെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു.

    English summary
    The film has reportedly hit a roadblock after the federation declined permission to screen it in theatres,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X