»   » 'തനിക്ക് പലതും അറിയാം, മലയാള സിനിമ അധോലോകത്തിന്റെ പിടിയില്‍'! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍!!!

'തനിക്ക് പലതും അറിയാം, മലയാള സിനിമ അധോലോകത്തിന്റെ പിടിയില്‍'! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യുവതാരം അക്രമിക്കപ്പെട്ടതിന്റെ ദുരൂഹതകള്‍ ഇനിയും അവസാനിക്കാതെ തുടരുകയാണ്. പ്രധാന പ്രതി ഇപ്പോഴും പോലീസിനെ വെട്ടിച്ച് നടക്കുകയാണ്. ഈ വിഷയത്തില്‍ കൃത്യമായ നീക്കം ഇതുവരേയും ആരുടേയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എങ്കിലും ആരോപണ ശരങ്ങളും സംശയത്തിന്റെ മുനയും നീളുന്നത് സിനിമാ മേഖലയിലേക്ക് തന്നെയെന്നതാണ് യാഥാര്‍ത്ഥ്യം. ആ സംശയത്തിന് ആക്കം വര്‍ദ്ധിപ്പിക്കുന്ന പരാമര്‍ശവുമായാണ് നടനും എംഎല്‍എയുമായ കെബി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സിനിമ മേഖലയുടെ ഉള്ളറയേക്കുറിച്ച് പറഞ്ഞ് കേള്‍ക്കുന്ന കഥകള്‍ക്കുപ്പുറത്തേക്കുള്ള ഊഹാപോഹങ്ങള്‍ മാത്രമായിരുന്നു നിലനിന്നിരുന്നത്. അത് തീര്‍ത്തും തള്ളിക്കളയാനാകില്ലെന്ന തരത്തിലാണ് ഗണേഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. പുതിയ സൂചനകള്‍ ഈ വിഷയത്തില്‍ നല്‍കുന്നുണ്ടെന്നല്ലാതെ എല്ലാക്കാര്യങ്ങളും തുറന്ന് പറയാനും അദ്ദേഹം തയാറായില്ല. എങ്കിലും മലയാള സിനിമ അധോലോകത്തിന്റെ കൈയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമി ചാനലിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയില്‍ ഗുണ്ടായിസവും അധോലോകവും കഥകളില്‍ മാത്രമായിരുന്നെങ്കില്‍ ആ സ്ഥിതിയ്ക്ക് മാറ്റം വന്നിരിക്കുകയാണ്. കഥയ്ക്കുള്ളിലല്ല അതിനും പുറത്തേക്ക് ഗുണ്ടായിസവും അധോലോക സാന്നിദ്ധ്യവും വളരുകയാണ്. അത് നമുക്ക് സിനിമകളില്‍ നിന്നുതന്നെ വ്യക്തമാകുമെന്ന് ഗണേഷ്‌കുമാര്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം ഇത്തരത്തില്‍ വായിക്കപ്പെടണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സിനിമയിലും റിയല്‍ എസ്‌റ്റേറ്റിലും അധോലോക മാഫിയ വാഴുന്ന ഒരു കാലുമുണ്ടായിരുന്നത് അങ്ങ് ബോംബെയിലായിരുന്നു. എന്നാല്‍ അവിടെ നിന്നും അതിപ്പോള്‍ കൊച്ചിയിലേക്കും എത്തിയിരിക്കുകയാണ്. മലയാള സിനിമ അധോലോകത്തിന്റെ കൈയിലാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. സിനിമകളില്‍ പോലും ഇവരുടെ സാന്നിദ്ധ്യം നമുക്ക് ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതിന് സമാനമായ സംഭവങ്ങള്‍ ആദ്യമായല്ല. ഇതിന് മുമ്പ് നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. യുവനടിയേയും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു ലക്ഷ്യമെന്നാണ് ഇപ്പോള്‍ പിടിയിലായ പ്രതികളില്‍ നിന്ന് ലഭിക്കുന്ന വിവരം.

സിനിമയിലെ ഇത്തരകാര്യങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് പലകാര്യങ്ങളും അറിയാമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ അവയെല്ലാം പൊതു സമൂഹത്തില്‍ പറയാനാകില്ല. പുറത്ത് പറയാന്‍ പറ്റാത്ത പലകാര്യങ്ങളും സംഭവിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ നിന്ന് മമ്മുട്ടിയും മോഹന്‍ലാലും പോലും ഒഴിഞ്ഞ് നില്‍ക്കുന്നില്ല. അവരടക്കം അഭിനയിക്കുന്ന വലിയ സിനിമകളില്‍ പോലും നിലവാരം കുറഞ്ഞ സിനിമകളുടെ സാന്നിദ്ധ്യം കാണാം. ഇത്തരം സാമൂഹ്യ വിരുദ്ധരുടെ സിനിമകളാണതെന്നും ഗണേഷ് പറഞ്ഞു. ഇവ കാണമ്പോള്‍ നമുക്ക് മനസിലാകും. കൊച്ചിയില്‍ മാന്യന്മാരായ ഒരുപാട് നല്ല വ്യക്തികളുണ്ടെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്ക് കേരളത്തില്‍ എന്തിനാണ് ഗുണ്ടകള്‍. അനുചരന്മാരും അനുയായികളും ഉള്‍പ്പെടുന്ന ഒരു വൃന്ദത്തെ സൃഷ്ടിച്ചെടുത്തതിന്റെ പങ്ക് താരങ്ങള്‍ക്ക് തന്നെയാണ്. തങ്ങളുടെ സംരക്ഷണത്തിനും സിനിമാ ചിത്രീകരണത്തിന്റെ സുഗമമായി നടത്തിപ്പിനും സിനിമാ മേഖല പലപ്പോഴും ഗുണ്ടകളുടെ സഹായം തേടുന്നു. ഒരു സെലിബ്രിറ്റി സ്റ്റാറ്റസിന്റെ മറ ഗുണ്ടകള്‍ക്കും ഗുണകരമാകും.

English summary
Geneshkumar tells he knows something more on this issue. But can't reveal evrything to the public, he added.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam