»   » ഗഗ്നംസ്റ്റൈല്‍, സൈ വീണ്ടും യുട്യൂബില്‍ ഇടിവെട്ട്

ഗഗ്നംസ്റ്റൈല്‍, സൈ വീണ്ടും യുട്യൂബില്‍ ഇടിവെട്ട്

Posted By:
Subscribe to Filmibeat Malayalam
PSY
യൂട്യൂബില്‍ വന്‍ തരംഗം തീര്‍ത്ത ഗഗ്നം സറ്റൈല്‍ ഗാനത്തിനു ശേഷം ഇതാ സൈ എത്തുന്നു മററൊരു ഇടിവെട്ട് ഗാനവുമായി. സൈ പുത്തന്‍ പാട്ട് യുട്യൂബില്‍ അപ്ലോഡ് ചെയ്ത് 24 മണിയ്ക്കൂറുകള്‍ക്കകം കണ്ടത് രണ്ട് കോടി തവണയാണ്.

സൈയുടെ ആല്‍ബത്തിന്റെ പേര് ജെന്റില്‍മാന്‍ എന്നാണ്. ഇത് 2013 ഏപ്രില്‍ 13നാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. അപ്ലോഡ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് വീഡിയോകണ്ടത് 8.5 കോടി തവണയാണ്. ഇപ്പോള്‍ 142,144,822ല്‍ എത്തി നില്‍ക്കുന്നു. ഗഗ്നം സ്‌റ്റെല്‍ എന്ന ഗാനം 150 കോടി തവണയാണ് യൂട്യൂബില്‍ കണ്ടത്.

ആളുകള്‍ അന്തം വിട്ട് വീ!ഡിയൊ കാണുന്നത് സൈയെ പോലും അതിശയപ്പെടുത്തി. ട്വിറ്ററില്‍ സൈ തന്നെ പ്രതികരിച്ചത് ഇങ്ങനെയാണ് 'ദൈവമേ.... 40 മണിയ്ക്കൂറില്‍ ഈ വീഡിയൊ കണ്ടത് 5.1 കോടി തവണ'

ഗഗ്നം സ്‌റ്റൈല്‍ എന്ന പാട്ടിന്റെ വീഡിയൊയെക്കാള്‍ ഏറെ വൈവിധ്യങ്ങളോടെയാണ് ജെന്റില്‍മാന്‍ സൈ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗങ്ഗ്‌നം സ്‌റ്റെലില്‍ കുതിര സവാരിയായിരുന്നു നൃത്തത്തിന്റെ പ്രധാന ചുവട്. എന്നാല്‍ ഇത്തവണ അത് ഹിപ്‌സ് മൂവ്‌മെന്റുകളാക്കിയിട്ടുണ്ട്. എന്നാലും സൈ സ്‌റ്റൈല്‍ ഇതിലും കാണാം. സൈ കാട്ടിക്കൂട്ടുന്ന തമാശകളും അയാള്‍ക്ക് പറ്റുന്ന അബദ്ധങ്ങളും കാണികളെ പൊട്ടിച്ചിരിപ്പിക്കുന്ന വിധത്തിലുളളതാണ്.

<center><center><iframe width="560" height="315" src="http://www.youtube.com/embed/ASO_zypdnsQ" frameborder="0" allowfullscreen></iframe></center></center>

ജെന്റില്‍മെന്‍ ഇത്തരത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ തന്റെ ഗഗ്നം ഗാനത്തിന്റെ പേരിലുള്ള യുട്യൂബ് റെക്കോഡ് പുതിയഗാനം മറികടക്കുമെന്ന് സൈയുടെ ആരാധകരുടെ പ്രതീക്ഷ.

ഗഗ്നം സ്‌റ്റെലിന്റെ വിജയം നൈമിഷികമാണെന്നും, ഗാനത്തിന്റെ സ്വീകാര്യത നഷ്ടപ്പെടുമെന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഒരു ദിവസത്തെ വിജയം താരപദവിയിലെത്തിച്ച വ്യക്തിയാണ് സൈയെന്നും ഇനി മറ്റോരു ഗാനം ചെയ്യാനും വിജയിപ്പിക്കാനും കഴിയില്ലെന്നും വിമര്‍ശകര്‍ വിലയിരുത്തിയിരുന്നു. .അവര്‍ക്ക് മുന്നിലേക്കാണ് സൈ തന്റെ പുതിയ ഗാനവുമായി എത്തിയിരിക്കുന്നത്.

<blockquote class="twitter-tweet blockquote"><p>ഗഗ്നംസ്റ്റൈല്‍, സൈ വീണ്ടും യുട്യൂബില്‍ ഇടിവെട്ട് <a href="http://t.co/IxPqgWINzY" title="/news/gangnam-style-psy-music-world-storm-108455.html">malayalam.filmibeat.com/movies/music/2…</a> <a href="https://twitter.com/search/%23Gangnam">#Gangnam</a></p>— Oneindia Malayalam (@thatsMalayalam) <a href="https://twitter.com/thatsMalayalam/status/324818357750743040">April 18, 2013</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

English summary
Gangnam Style, Korean rapper Psy took the music world by storm. Psy releases a new video Gentleman on April 13 and has managed to get more than 142,144,822 views till now.&#13;

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam