»   » ഗഗ്നംസ്റ്റൈല്‍ ഗായകന്‍ പുതിയ ആല്‍ബവുമായി എത്തുന്നു

ഗഗ്നംസ്റ്റൈല്‍ ഗായകന്‍ പുതിയ ആല്‍ബവുമായി എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഗഗ്നം സ്‌റ്റൈല്‍ ഉണ്ടാക്കിയ തരംഗത്തിന് പിന്നാലെ പുതിയ ഗാനവുമായി ദക്ഷിണകൊറിയന്‍ ഗായകന്‍ സൈ എത്തുന്നു. ജെന്റില്‍മാന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ആല്‍ബം ഏപ്രില്‍ 12നാണത്രേ പുറത്തിറക്കുന്നത്. ഗഗ്നം സ്റ്റൈല്‍ ആഗോളതലത്തിലുണ്ടാക്കിയ തരംഗത്തേക്കാളും മികച്ച പ്രതികരണം പുതിയ ആല്‍ബത്തിന് കിട്ടുമെന്ന പ്രതീക്ഷയിലാണത്രേ സൈ.

ഏപ്രില്‍ 13നായിരിക്കും സൈ ഈ പാട്ടുമായി ആദ്യമായി പൊതുവേദിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗങ്‌നം സ്‌റ്റൈലിനെ പോലെ തന്നെ അനേകം തമാശകള്‍ പുതിയ പാട്ടിലും ഉണ്ടാകുമെന്ന് സൈ അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പുതിയ പാട്ടില്‍ പരീക്ഷിച്ചിരിക്കുന്ന ഡാന്‍സ് കൊറിയക്കാര്‍ ഒഴികെയുള്ളവര്‍ക്ക് പുതുമയായിരിക്കുമെന്നും താരം പറഞ്ഞു.

PSY

പുത്തന്‍ ശൈലിയിലുള്ള ഡാന്‍സുമായി പ്രത്യക്ഷപ്പെട്ട ഗങ്‌നം സ്‌റ്റൈല്‍ യൂ ട്യൂബില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ കണ്ട വീഡിയോയായി മാറിയതോടെ സൈ ആഗോള പ്രശസ്തനായിമാറുകയായിരുന്നു. 'ജന്റില്‍മേനി' ല്‍ കൊറിയയിലെ പരമ്പരാഗത നൃത്തമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അണിയറയില്‍ നിന്നുള്ള ചില സൂചനകളില്‍ പറയുന്നുണ്ട്.

English summary
Korean rapper Psy has revealed he has finished a new song — but he's still working on the dance moves to go with it

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam