ഗര്‍ഭശ്രീമാന്‍ മോഷണം തന്നെ; 5ലക്ഷം രൂപ കെട്ടിവെയ്ക്കണം
പുരുഷഗര്‍ഭം പ്രമേയമാക്കി ഒരുക്കിയ ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതുതന്നെയാണെന്ന് കോടതി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് അഞ്ച് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി കെട്ടിവച്ചശേഷം ചിത്രം റിലീസ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് അനില്‍ ഗോപിനാഥാണ്.
പെരുമ്പാവൂര്‍ സ്വദേശിയായ സുധീഷ് കുമാറാണ് ചിത്രം മോഷണമാണെന്ന് കാണിച്ച് കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ടിഎസ് ജയകുമാര്‍, അനില്‍ ഗോപിനാഥ്, ഹാരിഷ് പി, സുവചന്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. 2008ല്‍ താന്‍ എഴുതിയ തിരക്കഥ ഗര്‍ഭശ്രീമാന്റെ അണിയറക്കാര#് മോഷ്ടിച്ചതാണെന്നായിരുന്നു സുധീഷിന്റെ ആരോപണം. കോടതിയില്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച കോടതി തിരക്കഥാ മോഷണം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

garbhasreeman script court suraj venjaramoodu anil gopinath ഗര്‍ഭശ്രീമാന്‍ തിരക്കഥ കോടതി സുരാജ് വെഞ്ഞാറമൂട് അനില്‍ ഗോപിനാഥ് മോഷണം


Click it and Unblock the Notifications