»   » സിനിമ എന്തെന്ന് അറിയാത്ത പോലീസുകാരനെ വിശ്വസിച്ചതാണ് തന്റെ തെറ്റെന്ന് ഗൗരവ് മോനോന്‍!!!

സിനിമ എന്തെന്ന് അറിയാത്ത പോലീസുകാരനെ വിശ്വസിച്ചതാണ് തന്റെ തെറ്റെന്ന് ഗൗരവ് മോനോന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഫിലിപ്പ് ആന്‍ഡ് ദി മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ബാലതാരമാണ് ഗൗരവ് മേനോന്‍. ബിബിന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത ബെന്‍ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിലുള്ള സംസ്ഥാന പുരസ്‌കാരവും ഗൗരവിനെ തേടിയെത്തി. 

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

പുതിയ ചിത്രത്തിന് എന്ത് പേരിടും, മമ്മൂട്ടിക്ക് ആകെ കണ്‍ഫ്യൂഷന്‍!!! ഫാന്‍സിന് ഇഷ്ടമാകുമോ എന്ന ഭയം???

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ ബാലതാരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് കോലുമിട്ടായി എന്ന ചിത്രത്തിന്റെ പേരിലാണ്. തനിക്ക് പ്രതിഫലം തരാതെ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും തന്നെ പറ്റിച്ചു എന്ന് ആരോപണം ഉന്നയിച്ച് ഗൗരവ് മാതാപിതാക്കള്‍ക്കൊപ്പം നടത്തിയ പത്ര സമ്മേളനത്തില്‍ നിന്നായിരുന്നു തുടക്കം.

പ്രതിഫലം വേണ്ടെന്ന് പറഞ്ഞിരുന്നു

പ്രതിഫലം കൂടാതെ ചിത്രത്തില്‍ അഭിനയിച്ചോളാം എന്ന് ഗൗരവ് മേനോന്‍ ഒപ്പിട്ട് നല്‍കിയ എഗ്രിമെന്റ് ഉയര്‍ത്തിക്കാട്ടി ഗൗരവിന്റെ ആരോപണങ്ങളെ പ്രതിരോധിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മാതാവ് അഭിജിത്ത് അശോകനും സംവിധായകന്‍ അരണ്‍ വിശ്വവും.

മാതാപിതാക്കള്‍ തെറ്റിദ്ധരിപ്പിക്കുന്നു

പ്രതിഫലം നല്‍കാനാകില്ലെന്ന് അറിയിച്ചായിരുന്നു ചിത്രത്തിനായി ഗൗരവിനെ സമീപിച്ചത്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റ് പോയാല്‍ പ്രതിഫലം നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്. വളരെ തുച്ഛമായ തുകയ്ക്കാണ് സാറ്റലൈറ്റ് അവകാശം വിറ്റത്. അത് ചിത്രത്തിന്റെ മുതല്‍ മുടക്കിന്റെ ചെറിയൊരു ഭാഗം പോലും ഇതില്‍ നിന്ന് കിട്ടിയില്ല. മാതാപിതാക്കളാണ് ഗൗരവിനെ തെറ്റിദ്ധരിപ്പിച്ചതെന്നും നിര്‍മാതാവും സംവിധായകനും പറഞ്ഞു.

മറുപടിയുമായി ഗൗരവ്

തനിക്കും മാതാപിതാക്കള്‍ക്കുമെതിരെ ആരോപണം നടത്തിയ കോലുമിട്ടായിയുടെ സംവിധായകനും നിര്‍മാതാവും നടത്തിയ പത്രമ്മേളനത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഗൗരവ് മേനോന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവരുടെ വാദങ്ങള്‍ക്ക് താരം മറുപടി നല്‍കിയിരിക്കുന്നത്. താന്‍ പന്ത്രണ്ട് വയസുള്ള സാധാരണ കുട്ടിയാണ് തനിക്ക് ചതിക്കുഴികള്‍ അറിയില്ല എന്ന വാചകത്തോടെയാണ് ഗൗരവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

സംസ്ഥാന അവാര്‍ഡിന് പിന്നാലെ

സംസ്ഥാന അവാര്‍ഡ് ലഭിച്ചതിന് പിന്നാലെയായിരുന്നു ഗൗരവ് മേനോനെ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വിശ്വം സമീപിക്കുന്നത്. ഇദ്ദേഹം പോലീസ് സേനയിലെ യൂണിയന്‍ നേതാവാണെന്നും കുട്ടികളുടെ ചിത്രമാണ് തന്റെ മനസിലുള്ളതെന്നും അറിയിച്ചു. ഗൗരവ് ചിത്രത്തിലുണ്ടെന്നറിഞ്ഞാല്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കാന്‍ എളുപ്പമാണെന്നും സഹായിക്കണമെന്നും അറിയിച്ചു.

അഞ്ച് ലക്ഷം പ്രതിഫലം

ഗൗരവിന് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നല്‍കാമെന്നും മറ്റുള്ളവരെ സൗജന്യമായിട്ടാണ് സമീപിക്കുന്നതെന്നും പറഞ്ഞു. പക്ഷെ ഗൗരവും സൗജന്യമായിട്ടാണ് അഭിനയിക്കുന്നതെന്ന് കാണിക്കാന്‍ ഒരു രേഖ തന്നാല്‍ ഉപകാരമാകുമെന്നും അറിയിച്ചു. തന്റെ കൈയില്‍ കുറച്ച് പൈസയേ ഉള്ളു എന്നും അറിയിച്ചു. പ്രോജക്ട് നടക്കുമെന്ന് തോന്നിയതിനാല്‍ സമ്മതിച്ചുവെന്നും ഗൗരവ് പറഞ്ഞു.

താന്‍ ചതിക്കപ്പെട്ടു

എന്നാല്‍ താന്‍ ചതിപ്പെടുകയായിരുന്നു. അവര്‍ പ്രതിഫലം തന്നില്ല. താന്‍ എഴുതി നല്‍കിയ രേഖ തനിക്കെതിരായി ഉയര്‍ത്തി കാണിക്കുകയായിരുന്നെന്നും ഗൗരവ് പറയുന്നു. താന്‍ ചതിക്കപ്പെട്ടുവെന്ന് അപ്പോഴാണ് ശരിക്കും മനസിലായതെന്നും ഗൗരവ് മേനോന്‍ പറയുന്നു.

ചതി ഇതാദ്യം

മുപ്പതോളം സിനിമകളില്‍ അഭിനയിച്ച തനിക്ക് ഇത്തരം ഒരു ചതി ആദ്യമാണ്. നിലവില്‍ ചിത്രങ്ങളുണ്ടായിരുന്ന തനിക്ക് സിനിമ എന്തെന്ന് അറിയാത്ത ഒരു പോലീസുകാരന്റെ അടുത്ത് ചാന്‍സ് ചോദിച്ച് പോകേണ്ടതുണ്ടോ എന്നും ഗൗരവ് ചോദിക്കുന്നു.

മാതാപിതാക്കളെ അപമാനിക്കുന്നതെന്തിനാ?

തനിക്ക് പറ്റിയ ഒരു കൈപ്പിഴയ്ക്ക്് താന്‍ ഇത്രയേറെ മനപ്രയാസം അനുഭവിക്കേണ്ടതുണ്ടോ എന്ന് ഗൗരവ് ചോദിത്തുന്നു. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ മാതാപിതാക്കളെ അപമാനിക്കന്നത് എന്തിനാ എന്നും ഗൗരവ് ചോദിക്കുന്നു. ഈ ചതിക്ക് അവരോട് കാലം പൊറുക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തന്റെ ഫേസ്ബുക്ക് പേജില്‍ ഗൗരവ് പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണ രൂപം.

English summary
Gourav Menon's Facebook post against the Kolumittayi team and their allegations. Kolumittai director and producer clarifies their part and blame his parents on a press meet. Gourav detailing the things that exactly happens, through a facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam