Gauthami Nair: ദുല്‍ഖറിന്‍റെയും ഫഹദിന്‍റെയും നായികയ്ക്ക് രണ്ടാം റാങ്ക്, സന്തോഷം പങ്കുവെച്ച് ഗൗതമി!
മലയാള സിനിമയില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന യുവതാരങ്ങളില്‍ പ്രധാനിയായ രണ്ട് പേര്‍ സിനിമയില്‍ തുടക്കം കുറിച്ചത് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു. ദുല്‍ഖര്‍ സല്‍മാനെയും സണ്ണി വെയിനെയും ഗൗതമി നായരെയും പരിചയപ്പെടുത്തിയാണ് ശ്രീനാഥ് രാജേന്ദ്രന്‍ എന്ന സംവിധായകനും സിനിമയില്‍ തുടക്കം കുറിച്ചത്. ദുല്‍ഖറിന്‍രെ ആദ്യ നായികയെന്ന ക്രഡിറ്റും ഗൗതമിക്ക് സ്വന്തമാണ്. ഗീതാഞ്ജലി എന്ന നായികയായാണ് താരം അരങ്ങേറിയത്. പിന്നീട് ഫഹദ് ഫാസില്‍ നായകനായെത്തിയ ഡയമണ്ട് നെക്ലേസിലായിരുന്നു താരം നായികയായത്. തമിഴ്‌നാട്ടുകാരിയായ നേഴ്‌സായിു മികച്ച പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്. കൂതറ. ചാപ്‌റ്റേഴ്‌സ് തുടങ്ങിയ സിനിമകളിലും ഗൗതമി അഭിനയിച്ചിരുന്നു.
ആദ്യ സിനിമയുടെ സംവിധായകനെത്തന്നെയാണ് ഗൗതമി ജീവിതപങ്കാളിയാക്കിയത്. വിവാഹത്തിന് മുന്‍പ് തന്നെ താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ബിരുദാനന്തര ബിരുദ പഠനത്തിനായാണ് താരം ഇടവേളയെടുത്തത്. അഭിനയിക്കാന്‍ മാത്രമല്ല പഠന മികവിന്റെ കാര്യത്തിലും താന്‍ ഏറെ മുന്നിലാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ അഭിനേത്രി ഇപ്പോള്‍. എംഎസ് സി സൈക്കോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയെന്ന സന്തോഷ വിവരം താരം തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കേരള യൂണിവേഴ്‌സിറ്റിയുടെ സൈക്കോളജി പരീക്ഷയില്‍ 1800 ല്‍ 1456 മാര്‍ക്കാണ് താരം നേടിയത്. വഴുതക്കാട് ഗവ വിമന്‍സ് കോളേജിലാണ് താരം പഠിച്ചത്. റാങ്ക് കിട്ടിയ വിവരത്തെക്കുറിച്ചുള്ള പോസ്റ്റിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. പിഎച്ച്ഡി പ്ലാനിലാണ് താനെന്ന് താരം മറുപടി നല്‍കിയിട്ടുണ്ട്.


Click it and Unblock the Notifications











