»   » സ്വകാര്യ ചടങ്ങുകള്‍ മാത്രം, നടി ഗൗതമിയും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

സ്വകാര്യ ചടങ്ങുകള്‍ മാത്രം, നടി ഗൗതമിയും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി

Posted By:
Subscribe to Filmibeat Malayalam

നടി ഗൗതമി നായരും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. സ്വകാര്യ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഗൗതമിയെയും രഹസ്യ കാമുകനെയും ചുറ്റിപറ്റി സിനിമാ ഇന്‍ഡസ്ട്രിയില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് നാളായി. എന്നാല്‍ ഗോസിപ്പുകളിലെ രഹസ്യ കാമുകനാരാണെന്ന് നടി വെളിപ്പെടുത്തിയിരുന്നില്ല. വിവാഹനിശ്ചയം കഴിഞ്ഞ് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകര്‍ക്ക് വരനെ വ്യക്തമായത്.

gauthami

വിവാഹത്തിന് ശേഷം നടി സിനിമയില്‍ തുടരുമെന്ന് ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു. വിവാഹത്തിന് ശേഷം തന്റെ കരിയറില്‍ എന്ത് മാറ്റമുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. എന്റെ പഠനം മുന്നോട്ട് കൊണ്ടുപോകണം. അതുക്കൊണ്ട് തന്നെ അഭിനയത്തിന് എത്രമാത്രം പ്രാധാന്യം നല്‍കാന്‍ കഴിയുമെന്ന് അറിയില്ലെന്നും നടി പറഞ്ഞു.

2013ല്‍ ദുല്‍ഖര്‍ നായകനായ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ഫഹദ് ഫാസിലിനൊപ്പം ഡയമണ്ട് നെക്ലേസിലും അഭിനയിച്ചു. അതിന് ശേഷം മൂന്ന് ചിത്രങ്ങളില്‍ അഭിനയിച്ച നടി ഒടുവില്‍ അഭിനയിച്ചത് ക്യാംപസ് ഡയറി എന്ന ചിത്രത്തിലാണ്.

2016ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം ഗൗതമി ചിത്രത്തിലൊന്നും ഒപ്പ് വച്ചിട്ടില്ല. പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്താല്‍ ചെയ്യാനുള്ള സമയമില്ലെന്നും തന്റെ പഠനം പൂര്‍ത്തിയാക്കണമെന്നും നടി പറഞ്ഞു. വിവാഹത്തിന് ശേഷം പഠനം മുന്നോട്ടുകൊണ്ട് പോകാനാണ് നടിയുടെ പ്ലാന്‍.

English summary
Actress Gauthami Nair gets married to director Sreenath Rajendran in private wedding ceremony.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam