»   » അഭിനയം നിര്‍ത്തിയിട്ടില്ല, ഗൗതമി നായര്‍ തിരിച്ചു വരുന്നു

അഭിനയം നിര്‍ത്തിയിട്ടില്ല, ഗൗതമി നായര്‍ തിരിച്ചു വരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

പഠനത്തിന് പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണ് ഗൗതമി നായര്‍ അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തത്. സൈക്കോളി ബിരുദം പൂര്‍ത്തിയാക്കിയ നടി ഇപ്പോള്‍ ബിരുദാനന്തര ബിരുദം ചെയ്തുക്കൊണ്ടിരിക്കുകയാണ്. അതിനിടെ സിനിമയിലും സജീവമാകനാണ് നടിയുടെ തീരുമാനം.

നവാഗതനായ ജീവന്‍ ദാസ് സംവിധാനം ചെയ്യുന്ന ക്യാമ്പസ് ഡയറിലൂടെയാണ് ഗൗതമി തിരിച്ചെത്തുന്നത്. കൃഷ്ണപ്രിയ എന്ന ബ്രാഹ്മണ പെണ്‍കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ ഗൗതമിയുടേത്. തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച കൃഷ്ണപ്രിയ രാഷ്ട്രീയത്തിലെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

gauthami-nair-04

സംസ്ഥാന അവാര്‍ഡ് ജേതാവ് സുദേവ് നായരാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. മുസ്തഫ, ജോയ് മാത്യു, സുരാജ് വെഞ്ഞറമൂട്, സുനില്‍ സുഖദ, മറിമായം എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയതാണ് നടി ഗൗതമി. തുടര്‍ന്ന് ഫഹദിനൊപ്പം ഡയമണ്ട് നെക്ലേസില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. ചാപ്‌റ്റേര്‍സ്, കൂതറ എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.

English summary
Gouthami Nair in Jeevan Das debut film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam