»   » നായികയുടെ ഈ ഉറപ്പ് മതി ഈട മറ്റൊരു സൂപ്പര്‍ ഹിറ്റാവുമെന്ന് അറിയാന്‍! നിമിഷ സജയന്‍ പറയുന്നതിങ്ങനെ...

നായികയുടെ ഈ ഉറപ്പ് മതി ഈട മറ്റൊരു സൂപ്പര്‍ ഹിറ്റാവുമെന്ന് അറിയാന്‍! നിമിഷ സജയന്‍ പറയുന്നതിങ്ങനെ...

Posted By:
Subscribe to Filmibeat Malayalam

കഴിഞ്ഞ വര്‍ഷം മലയാള സിനിമയ്ക്ക് കിട്ടിയ മികച്ചൊരു നടിയായിരുന്നു നിമിഷ സജയന്‍. ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടെ അരങ്ങേറ്റം കുറിച്ച നടി ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നു. ശേഷം നിമിഷയിപ്പോള്‍ പുതിയ സിനിമകളുടെ തിരക്കുകളിലാണ്.

ലാലേട്ടന്റെ പുതിയ വര്‍ഷത്തിലെ തുടക്കം ഗംഭീരമാവും! അജോയ് വര്‍മ്മയുടെ സിനിമ ചിത്രീകരണം ആരംഭിച്ചോ?

ഷെയിന്‍ നീഗം നായകനാവുന്ന ഈട എന്ന സിനിമയാണ് നിമിഷ നായികയാവുന്ന രണ്ടാമത്തെ സിനിമ. ജനുവരി 5 ന് റിലീസിനെത്താന്‍ പോവുന്ന സിനിമയിലെ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുകയാണ്. ഈട എന്താവുമെന്ന കാര്യത്തില്‍ നിമിഷയ്ക്ക് വലിയ ആശങ്കകളൊന്നുമില്ലെന്നാണ് നടി പറയുന്നത്.

നിമിഷ സജയന്റെ സിനിമ


ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലുടെ സിനിമയിലെത്തിയ നിമിഷ സജയന്‍ നായികയാവുന്ന പുതിയ സിനിമയാണ് ഈട. ഷെയിന്‍ നിഗം നായകനാവുന്ന സിനിമയുടെ റിലീസ് ജനുവരി 5 നാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമയുടെ വിശേഷങ്ങള്‍ നടി പങ്കുവെച്ചിരിക്കുകയാണ്.

ആശങ്കയൊന്നുമില്ല

ഈട എന്താവുമെന്ന കാര്യത്തില്‍ തനിക്ക് വലിയ ആശങ്കകളൊന്നുമില്ലെന്നാണ് നിമിഷ പറയുന്നത്. കാരണം സിനിമയുടെ നിര്‍മാണത്തില്‍ തനിക്ക് പൂര്‍ണമായ വിശ്വാസമുണ്ടെന്നാണ് നടി പറയുന്നത്.

രാജീവ് രവി സാറാണ് പറഞ്ഞത്..

തന്നോട് ഈടയില്‍ ജോയിന്‍ ചെയ്യാന്‍ പറഞ്ഞത് രാജീവ് രവി സാറായിരുന്നു. അതിലും വലിയ കാര്യം മറ്റൊന്നില്ലായിരുന്നു. സിനിമയുടെ ഉള്ളടക്കെന്താണെന്നോ, കഥ എന്താണെന്ന് പോലും തനിക്ക് അറിയേണ്ടിയിരുന്നില്ലെന്നും നിമിഷ പറയുന്നു. ഈട തന്റെ കരിയറിലെ നല്ല സിനിമയായിരിക്കുമെന്നും നടി സൂചിപ്പിക്കുന്നു.

ജനങ്ങള്‍ക്ക് വേണ്ടത് ഇതാണ്

ഈടയുടെ വിജയത്തിന് 100 ശതമാനം ഉറപ്പാണ് നിമിഷ പറയുന്നത്. കാരണം പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്നുള്ള കാര്യം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മനസിലായിരുന്നു. തന്റെ കഴിവിന് ചെയ്യാന്‍ പറ്റാവുന്ന അത്രയും സിനിമയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ടെന്നും അതൊരിക്കലും മോശമാവില്ലെന്നും നിമിഷ പറയുന്നു.

ജീവന്‍ നല്‍കിയതേ ഉള്ളു

ഈടയില്‍ ഐശ്വര്യ എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്. തന്റെ കഥാപാത്രം സംവിധായകന്‍ നിര്‍ദ്ദേശിക്കുന്നതിനുസരിച്ച് മാത്രമാണ് ചെയ്തത്. ചിത്രീകരണത്തിന് വേണ്ടി കൂടുതലൊന്നും ചിന്തിക്കാതെ മനസില്‍ ഒരു കാര്യവുമില്ലാതെയായിരുന്നു താന്‍ പോയിരുന്നത്. ശേഷം സംവിധായകന്റെ ആശയങ്ങള്‍ക്കനുസരിച്ച് അങ്ങ് ജീവിച്ച് കൊടുക്കുകയായിരുന്നെന്നും നിമിഷ വ്യക്തമാക്കുന്നു.

ഈട

ഒരു കാലഘട്ടത്തിലെ പ്രണയം പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമയാണ് ഈട. അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്നും ഇന്നലെ പുതിയ ട്രെയിലര്‍ പുറത്ത് വിട്ടിരുന്നു.

English summary
Gave my best for Eeda; not worried about its outcome saying Nimisha Sajayan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X