»   » ഒരുപാട് നായിക വേഷങ്ങള്‍ വന്നു, എടുത്തില്ല, ഒടുവില്‍ ദീപ്തി ഐപിഎസ് സിനിമയിലേക്ക്

ഒരുപാട് നായിക വേഷങ്ങള്‍ വന്നു, എടുത്തില്ല, ഒടുവില്‍ ദീപ്തി ഐപിഎസ് സിനിമയിലേക്ക്

Written By:
Subscribe to Filmibeat Malayalam

പരസ്പരം എന്ന സീരിയലിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അറിയാത്ത മലയാളികളുണ്ടോ. ഇനി ദീപ്തി ഐപിഎസിന്റെ പോസീല് ഉദ്യോഗം ഇങ്ങ് സിനിമയിലാണ്.

അതെ, ഗായത്രി അരുണ്‍ സിനിമയില്‍ അരങ്ങേറുന്നു. വേണു ഗോപന്‍ സംവിധാനം ചെയ്യുന്ന സര്‍വ്വോപരി പാലക്കാരന്‍ എന്ന ചിത്രത്തിലാണ് ഗായത്രി അഭിനയിക്കുന്നത്. ചിത്രത്തിലും പൊലീസ് വേഷമാണെന്നത് തികച്ചു യാദൃശ്ചികം. സിനിമയെ കുറിച്ച് ഗായത്രി പറയുന്നു.

ഒരുപാട് നായിക വേഷങ്ങള്‍ വന്നു, എടുത്തില്ല, ഒടുവില്‍ ദീപ്തി ഐപിഎസ് സിനിമയിലേക്ക്

സിനിമയില്‍ നിന്ന് ധാരാളം അവസരങ്ങള്‍ വന്നിരുന്നു എന്ന് ഗായത്രി പറയുന്നു. മിക്കതും നായിക വേഷങ്ങളായിരുന്നു. എന്നാല്‍ സീരിയലിന് നല്‍കിയ ഡേറ്റുമായി ഒത്തുപോകാത്തത് കാരണമാണ് എല്ലാം ഉപേക്ഷിക്കേണ്ടി വന്നത്.

ഒരുപാട് നായിക വേഷങ്ങള്‍ വന്നു, എടുത്തില്ല, ഒടുവില്‍ ദീപ്തി ഐപിഎസ് സിനിമയിലേക്ക്

ഈ സിനിമയില്‍ എനിക്ക് കുറച്ച് രംഗങ്ങള്‍ മാത്രമേ ഉള്ളൂ. അതെന്റെ സീരിയലിന്റെ ഷെഡ്യൂളിനെ ബാധിക്കാതെ ചിത്രീകരിയ്ക്കാം എന്ന് സംവിധായകന്‍ പറഞ്ഞു.

ഒരുപാട് നായിക വേഷങ്ങള്‍ വന്നു, എടുത്തില്ല, ഒടുവില്‍ ദീപ്തി ഐപിഎസ് സിനിമയിലേക്ക്

ചന്ദ്ര ശിവകുമാര്‍ എന്ന അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലാണ് ഗായത്രി ചിത്രത്തിലെത്തുന്നത്. അനൂപ് മേനോന്‍, അപര്‍ണ ബാലമുരളി, അനു സിത്താര തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍

ഒരുപാട് നായിക വേഷങ്ങള്‍ വന്നു, എടുത്തില്ല, ഒടുവില്‍ ദീപ്തി ഐപിഎസ് സിനിമയിലേക്ക്

ഞാന്‍ ശരിയ്ക്കും ഐപിഎസ് ഓഫീസറാണെന്നാണ് ചിലരുടെ ധാരണ. ആളുകള്‍ ആ കഥാപാത്രത്തെ സ്വീകരിച്ചു എന്നറിയുമ്പോള്‍ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള പോലീസ് വേഷങ്ങള്‍ ചെയ്യണം എന്നാണ് പലരും എന്നോട് പറയാറുള്ളത്. എന്നാല്‍ പൊലീസ് വേഷത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ എനിക്ക് തീരുമാനമില്ല.

ഒരുപാട് നായിക വേഷങ്ങള്‍ വന്നു, എടുത്തില്ല, ഒടുവില്‍ ദീപ്തി ഐപിഎസ് സിനിമയിലേക്ക്

അങ്ങനെയൊന്നില്ല. ഭാഗ്യം കൊണ്ടോ എന്തോ സിനിമയിലും സീരിയലിലും നല്ല വേഷങ്ങള്‍ ലഭിയ്ക്കുന്നു. ഞാനൊരിക്കലും അത്തരം വേഷങ്ങള്‍ക്ക് പിന്നാലെ പോയതല്ല. പിന്നെ സിനിമയിലായാലും സീരിയലിലായാലും വലിയ പദ്ധതികളൊന്നും നടത്തിയിട്ടില്ല. കിട്ടുന്ന നല്ല വേഷങ്ങള്‍ ചെയ്യും- ഗായത്രി പറഞ്ഞു.

English summary
TV actress Gayathri Arun has a massive fan following among the small screen audience, with her soap opera Parasparam nearing its 900th episode. Her character Deepthi IPS is a household name now, and the actress will soon be foraying into Mollywood with the upcoming movie Sarvopari Palakkaran. Interestingly, she will be seen as a police officer in the film as well.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam