»   » ഗായത്രിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു, നിവിന്റെ മൂന്നാമത്തെ നടി!!

ഗായത്രിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു, നിവിന്റെ മൂന്നാമത്തെ നടി!!

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ് ഉള്ളതെന്ന് തുടക്കം മുതല്‍ കേട്ടിരുന്നു. തെന്നിന്ത്യന്‍ താരം ഐശ്വര്യയും അപര്‍ണ ഗോപിനാഥുമാണ് രണ്ട് നായികമാരെന്ന് നേരത്തെ സ്ഥിരീകരിച്ചു, മൂന്നാമത്തെ ആള്‍ ആരാണ്?

മറ്റാരുമല്ല മുന്‍ മിസ് കേരളയായ ഗായത്രി സുരേഷ്! നിവിന്‍ പോളിയുടെ നായികയായി അഭിനയിക്കുന്നതില്‍ ത്രില്ലടിച്ചിരിയ്ക്കുകയാണ് ഗായത്രി. തന്റെ ഏറ്റവും വലിയ സ്വപ്‌നമാണ് സഫലമാകുന്നതെന്ന് നടി പറയുന്നു.

ഗായത്രിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു, നിവിന്റെ മൂന്നാമത്തെ നടി!!

മുന്‍ മിസ് കേരളയായ ഗായത്രി കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറുന്നത്.

ഗായത്രിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു, നിവിന്റെ മൂന്നാമത്തെ നടി!!

നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു നാഴ്‌സായി അഭിനയിക്കുകയാണ് ഗായത്രി ഇപ്പോള്‍. ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് പൂര്‍ത്തിയായി.

ഗായത്രിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു, നിവിന്റെ മൂന്നാമത്തെ നടി!!

ജമ്‌നാപ്യാരി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് പലരും എന്നോട് ചോദിച്ചിരുന്നു ആരുടെ നായികയായി അഭിനയിക്കാനാണ് ആഗ്രഹിയ്ക്കുന്നത് എന്ന്. നിവിന്‍ പോളി എന്ന് ഞാനന്നേ പറഞ്ഞിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഇതെന്റെ സ്വപ്‌നസാക്ഷാത്കാരമാണെന്ന് ഗായത്രി പറയുന്നു.

ഗായത്രിയുടെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നു, നിവിന്റെ മൂന്നാമത്തെ നടി!!

നവാഗതനായ സജിത്ത് ജഗദാനന്ദന്‍ സംവിധാനം ചെയ്യുന്ന ഒരേ മുഖമാണ് ഗായത്രിയുടെ മറ്റൊരു ചിത്രം. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

English summary
Former Miss Kerala Gayatri Suresh is slowly but establishing herself in Malayalam tinsel world. The gorgeous actress who made her debut opposite Kunchacko Boban in Jamna Pyari will be seen opposite top star Nivin Pauly in a film directed by award winning filmmaker Sidharth Siva.She has been cast as a nurse in the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam