»   » ഗായത്രി സുരേഷ് കമ്മ്യൂണിസ്റ്റുകാരി ആയാല്‍ എങ്ങനെ ഉണ്ടാവും? പുതിയ സിനിമയിലെ ഗ്രീഷ്മ ഇങ്ങനെയാണ്!!

ഗായത്രി സുരേഷ് കമ്മ്യൂണിസ്റ്റുകാരി ആയാല്‍ എങ്ങനെ ഉണ്ടാവും? പുതിയ സിനിമയിലെ ഗ്രീഷ്മ ഇങ്ങനെയാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഗായത്രി സുരേഷ് മലയാളത്തിലെ സൂപ്പര്‍ നായികമാരിലൊരാളാണ്. എന്തും ഓപ്പണായി സംസാരിക്കുന്നതാണ് ഗായത്രിയുടെ പ്രത്യേകത. അതിനൊപ്പം സിനിമയില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ കൂടി കിട്ടുന്നതോട് കൂടി ഗായത്രി പ്രേക്ഷകര്‍ക്ക് ഇടയില്‍ ഒന്നുകൂടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നു.

വിവാഹ ജീവിതത്തില്‍ പ്രായം വലിയൊരു ഘടകമാണ്! ബോബി തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങി! ആദ്യ പ്രതികരണം!

ഗായത്രി നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'കല വിപ്ലവം പ്രണയം'. ചിത്രത്തില്‍ ശക്തയായ ഒരു കമ്യൂണിസ്റ്റ്കാരിയായിട്ടാണ് ഗായത്രി അഭിനയിക്കുന്നത്. ഗ്രീഷ്മ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഒപ്പം അന്‍സന്‍ പോളാണ് നായനായി അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ സംവിധായകന്‍ തുറന്ന് പറയുകയാണ്.

കല വിപ്ലവം പ്രണയം

ഗായത്രി സുരേഷ് നായികയായി അഭിനയിക്കുന്ന സിനിമയാണ് കല വിപ്ലവം പ്രണയം. കോളേജ് പശ്ചാതലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ശക്തമായ കമ്യൂണിസ്റ്റുക്കാരിയുടെ വേഷത്തിലാണ് ഗായത്രി അഭിനയിക്കുന്നത്.

സ്ത്രീ കഥാപാത്രം


പ്രശ്‌നങ്ങളില്‍ ധൈര്യത്തോടെ അഭിപ്രായങ്ങള്‍ പറയുകയും അതിന് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന ഗ്രീഷ്മ എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിക്കുന്നത്.

അന്‍സന്‍ പോള്‍ നായകനാവുന്നു

സു സുദി വാദമീകം, ഊഴം എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ അന്‍സന്‍ പോളാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

അധ്യാപകയാവുന്നു

സാധാരണ ഒരു പെണ്‍കുട്ടിയാണ് ഗ്രീഷ്മ. അവള്‍ ഒരു ഗസ്റ്റ് ലച്ചറായി കോളേജില്‍ പഠിപ്പിക്കാന്‍ പോവുന്നു. അവിടെ എന്നും അവളുടെ ആവേശം മുറക്കെ പിടിച്ചു കൊണ്ടാണ് ജീവിക്കുന്നത്.

ഗായത്രി ത്രില്ലിലാണ്

തന്റെ കഥാപാത്രത്തെ കുറിച്ചുള്ള ആകാംഷയിലാണ് ഗായത്രി ഇപ്പോള്‍. മാത്രമല്ല ചിത്രത്തിലെ നടിയുടെ കോസ്റ്റിയൂം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം കേട്ട് ഗായത്രി ത്രില്ലടിച്ചിരിക്കുയാണെന്നാണ് സിനിമയുടെ സംവിധായകന്‍ പറയുന്നത്.

സാരിയായിരിക്കും വേഷം

മുമ്പ് പല സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ഗായത്രിയ്ക്ക് സാരി ഉടുത്ത് അഭിനയിക്കേണ്ടി വന്നിരുന്നില്ല. എന്നാല്‍ പുതിയ സിനിമയില്‍ സാരിയണ് ഗായത്രിയുടെ വേഷം. താന്‍ ഈ സിനിമ ഏറ്റവുമധികം ആസ്വദിക്കുമെന്നുമാണ് ഗായത്രി പറയുന്നത്.

പ്രണയം


ചിത്രത്തില്‍ അന്‍സന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജയന്‍ എന്നാണ്. സിനിമയില്‍ മൂന്ന് ഘടകമാണുള്ളത്. കല, പ്രണയം, വിപ്ലവം. അതില്‍ പ്രണയം ജയന് ഗ്രീഷ്മയോട് തോന്നുന്നതാണെന്നാണ് സിനിമയുടെ സംവിധായകന്‍ ആഷിക് അക്ബര്‍ അലി പറയുന്നത്.

മെക്‌സിക്കന്‍ അപാരത

ടൊവിനോ തോമസ് നായകനായി അഭിനയിച്ച മെക്‌സിക്കന്‍ അപാരത എന്ന സിനിമയിലും ഗായത്രിയായിരുന്നു നായികയായി അഭിനയിച്ചിരുന്നത്. ചിത്രം കമ്മ്യൂണിസ്റ്റ് പശ്ചാതലത്തില്‍ ഒരുക്കിയ സിനിമയായിരുന്നു.

സഖാവ്


പൂര്‍ണമായും കമ്മ്യൂണിസ്റ്റ് കഥകളുമായി നിര്‍മ്മിച്ച സഖാവ് എന്ന ചിത്രത്തിലും ഗായത്രി പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. നിവിന്‍ പോളിയായിരുന്നു ചിത്രത്തിലെ നായകന്‍.

ഗായത്രിയുടെ സിനിമകള്‍

ഈ മാസം റിലീസ് ചെയ്ത വര്‍ണ്യത്തില്‍ ആശങ്ക എന്ന സിനിമയാണ് ഗായത്രിയുടെ പുതിയ സിനിമ. ശേഷം നാം എന്ന ചിത്രത്തിലും തമിഴിലെ 4ജി എന്ന സിനിമകളിലുമാണ് ഗായത്രി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

English summary
Gayathri Suresh is a bold lecturer with communist leanings, in her next.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam