»   » മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല മക്കളെ! ചിത്രീകരണം പൂര്‍ത്തിയാക്കി 'പുള്ളിക്കാരന്റെ' മാസ്റ്റര്‍പീസ്!

മമ്മൂക്കയെ തോല്‍പ്പിക്കാനാവില്ല മക്കളെ! ചിത്രീകരണം പൂര്‍ത്തിയാക്കി 'പുള്ളിക്കാരന്റെ' മാസ്റ്റര്‍പീസ്!

Posted By:
Subscribe to Filmibeat Malayalam
അഡാർ ലുക്കില്‍ മമ്മൂക്ക! ഷൂട്ടിങ് പൂർത്തിയായി

ഓണത്തിന് പുറത്തിറങ്ങിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമ വിചാരിച്ച വിജയം കൈവരിച്ചില്ലെങ്കിലും മമ്മൂക്കയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

ഝാന്‍സി റാണിയായി കുതിരപ്പുറത്ത് നിന്ന് ചാടിയ കങ്കണയുടെ ചാട്ടം പിഴച്ചു, കിട്ടിയത് മുട്ടന്‍ പണി!

അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമയാണ് മാസ്റ്റര്‍പീസ്. സിനിമയില്‍ നിന്നും പോസ്റ്ററുകള്‍ പുറത്ത് വിട്ടിരുന്നു. സിനിമയുടെ അവസാന ഷെഡ്യൂള്‍ കൊച്ചിയില്‍ നിന്നുമായിരുന്നു ചിത്രീകരിച്ചിരുന്നത്. ഒടുവില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്.

മാസ്റ്റര്‍പീസ്

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയാണ് മാസ്റ്റര്‍പീസ്. ഉദയകൃഷ്ണനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാസ്റ്റര്‍പീസ് ഒരു മാസ് എന്റര്‍ടെയിനറായിരിക്കുമെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.

കോളേജ് പ്രൊഫസറാവുന്നു


കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് മമ്മുട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറുടെ കഥാപാത്രത്തെയാണ് മെഗാസ്റ്റാര്‍ അവതരിപ്പിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയായി


കൊച്ചിയിലും കോഴിക്കോട്ടുമായി കഴിഞ്ഞ 100 ദിവസങ്ങളിലായി വ്യത്യസ്ത ഷെഡ്യൂളുകളില്‍ നിര്‍മ്മിച്ചിരുന്ന മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കൊല്ലത്തെ ഫാത്തിമ കോളജില്‍ നിന്നും ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നത്.

ടീസര്‍ വരുന്നു

ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന സിനിമയുടെ ടീസര്‍ പുറത്ത് വരാന്‍ പോവുകയാണ്. നവംബര്‍ 23 ന്‌വൈകുന്നേരം ഏഴ് മണിക്ക് മാസ്റ്റര്‍പീസിന്റെ ഔദ്യോഗിക ടീസര്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്.

ക്രിസ്തുമസിന് റിലീസ് ചെയ്യും


പലതവണ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും മാസ്റ്റര്‍പീസ് ക്രിസ്മസിന് മുന്നോടിയായിട്ടായിരിക്കും തിയറ്ററുകളിലേക്ക് എത്താന്‍ പോവുന്നത്. ചിത്രം ബിഗ് റിലീസ് സിനിമയായി പ്രേക്ഷകരിലേക്ക് എത്തിക്കാനണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

English summary
The shoot of this much awaited film of Mammootty began in the month of April at Fathima College in Kollam. The movie was shot for over 100 days in different schedules in Kollam, Kochi and Kozhikode.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam