»   » ഗീതാഞ്ജലി ഒരു വെല്ലിവിളി: പ്രിയദര്‍ശന്‍

ഗീതാഞ്ജലി ഒരു വെല്ലിവിളി: പ്രിയദര്‍ശന്‍

Posted By:
Subscribe to Filmibeat Malayalam
Priyadarshan
മലയാളത്തിലും ബോളിവുഡിലും പരസ്യചിത്രമേഖലിയലും തിളങ്ങുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ നിന്നും ബോളിവുഡിലെത്തി ഇത്രയുംനാള്‍ പിടിച്ചുനില്‍ക്കുകയും മികച്ച ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്ത അധികം പേരില്ല. മലയാളത്തിലാണെങ്കിലും പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. മോഹന്‍ലാലും-പ്രിയദര്‍ശനും ഒന്നിയ്ക്കുകയെന്നത് ആരാധകരെ സംബന്ധിച്ച് ഉത്സവമാണ്. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും പുതിയ ചിത്രമായ ഗീതാഞ്ജലിയുടെ തിരക്കുകളിലാണ്.

സൈക്കോളജിക്കല്‍ ത്രില്ലറായ ഗീതാഞ്ജലി ശരിയ്ക്കും വെല്ലുവിളിയുയര്‍ത്തുന്ന ചിത്രമാണെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. മണിച്ചിത്രത്താഴ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കഥാപാത്രങ്ങളായതുകൊണ്ടുതന്നെ ഇവരെ പുതിയ കഥയില്‍ വിന്യസിക്കുമ്പോള്‍ വല്ലാത്ത സൂക്ഷ്മത വേണ്ടിവരുന്നുവെന്ന് പ്രിയന്‍ പറയുന്നു.

ഹൊറര്‍ ചിത്രമാണെങ്കിലും പൂര്‍ണമായി സീരിയസായി ഈ ചിത്രം അവതരിപ്പിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ഹൊററില്‍ കോമഡി കലര്‍ത്തുകയെന്നത് ശ്രമകരമായ കാര്യമാണെന്നും പ്രിയന്‍ സമ്മതിക്കുന്നു.

മലയാളത്തില്‍ തിരിച്ചെത്തിയെന്നുവച്ച് താന്‍ ബോളിവുഡ് വിട്ടുവെന്ന് അര്‍ത്ഥമില്ലെന്നും പ്രിയദര്‍ശന്‍ പറയുന്നു. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ജോലികള്‍ 2014ല്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുകൂടാതെ അമീര്‍ ഖാനെ നായകനാക്കുന്നൊരു ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പ്രിയന്‍ അറിയിച്ചു.

English summary
Director Priyadarshan said that his new film Geethanjali is challenging

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam