»   » വിവാഹം.. ജനീലിയയ്ക്കും നിരാശയായി?

വിവാഹം.. ജനീലിയയ്ക്കും നിരാശയായി?

Posted By:
Subscribe to Filmibeat Malayalam
Genelia
നടിമാരുടെ വിവാഹം അവരെ സംബന്ധിച്ച് മരണമണിക്ക് തുല്ല്യമാണോ..അടുത്തിടെ വരുന്ന വാര്‍ത്തകളില്‍ അത്തരമൊരു സൂചന മുഴച്ചു നില്‍ക്കുന്നു..നമ്മുടെ മഞ്ജുവും രേവതിയും ഉര്‍വശിയും എല്ലാം വിവാഹം കഴിച്ചത് പറ്റിപ്പോയി എന്നു പറഞ്ഞ നടികളാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് ബോളിവുഡ് മുതല്‍ തെന്നിന്ത്യവരെ ആരാധകരുള്ള താരം ജനീലിയ ഡിസൂസയും. ജനീലിയ ഡിസൂസയില്‍ നിന്നും ജനീലിയ ദേശ്മുഖ് ആയപ്പോഴേക്കും താരത്തിനെ ആരും മൈന്‍ഡ് ചെയ്യുന്നില്ലത്രെ.

റിതോഷ് ദേശ്മുഖുമായി വിവാഹം കഴിഞ്ഞതിനു ശേഷം സിനിമയില്‍ അവസരം കുറഞ്ഞതായി പരാതിപ്പെട്ടിരിക്കുയാണ് ജനീലിയ ഇപ്പോള്‍. വിവാഹ ശേഷം പാര്‍ട്ടിയും പരിപാടിയുമായി നടന്ന് മടുത്ത താരമിപ്പോള്‍ സിനിമയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി സുഹൃത്തുകള്‍ക്കും പരിചയക്കാര്‍ക്കും ജനീലിയ കോക്ടെയില്‍ സത്ക്കാരം നടത്തുകയാണെന്നാണ് കേള്‍ക്കുന്നത്.

നിര്‍ഭാഗ്യമെന്നു പറയട്ടെ, ജനീലിയ കാലുറച്ച തെലുങ്കില്‍ നിന്നുപോലും ഒരു വിളി വനന്നില്ല.. ദക്ഷിണേന്ത്യയിലെ വന്‍ വിജയമായിരുന്ന ബോയിസ് എന്ന ചിത്രത്തിലൂടെയാണ് ജനീലിയ വെള്ളിത്തിരയിലേക്കെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ വരവറിയിച്ച താരം പിന്നീട് തമിഴിലും ബോളിവുഡിലുമെല്ലാം തിരക്കുള്ള നടിയായിരുന്നു. ഉറുമി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചു.

English summary
Genelia D'Souza received first and last telegram from Riteish Deshmukh.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam