»   » ജോര്‍ജ് വീണ്ടും നിര്‍മാതാവാകുന്നു

ജോര്‍ജ് വീണ്ടും നിര്‍മാതാവാകുന്നു

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക് ഒരു കുറവുമില്ല. ഈ വര്‍ഷം 120 സിനിമ റിലീസ്‌ചെയ്തതില്‍ പകുതിയും ഒരുക്കിയത് പുതിയ സംവിധായകരാണ്. മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എസ്. ജോര്‍ജിന്റെ കൈപിടിച്ച് പുതിയൊരു സംവിധായകന്‍ മലയാളത്തില്‍ തുടക്കം കുറിക്കുന്നു. വിനില്‍ എന്ന പുതിയ സംവിധായകന്റെ ചിത്രമാണ് ജോര്‍ജ് രണ്ടാമതായി നിര്‍മിക്കുന്നത്. മമ്മൂട്ടി നായകനായ ഇമ്മാനുവല്‍ ആയിരുന്നു ജോര്‍ജിന്റെ ആദ്യ ചിത്രം.

ഉണ്ണി മുകുന്ദന്‍, അനുമോഹന്‍ എന്നിവരാണ് വിനിലിന്റെ ചിത്രത്തിലെ നായകര്‍. പേര്‍ളി മറിയ ജോണ്‍ എന്ന പുതുമുഖമായിരിക്കും നായിക. വിനില്‍ തന്നെയാണ് ഇനിയും പേരിട്ടില്ലില്ലാത്ത ചിത്രത്തിന് കഥയൊരുക്കുന്നത്. സമീര്‍ദീപ് എന്ന പുതുമുഖമാണ് തിരക്കഥയും സംഭാഷണവും. നെല്ലിയാമ്പതി, മൈസൂര്‍ എന്നിവിടങ്ങളില്‍ ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാക്കും.

ഇമ്മാനുവലിന്റെ വിജയത്തോടെ ജോര്‍ജ് മമ്മൂട്ടിയെ നായകനാക്കി പുതിയൊരു ചിത്രം പഌന്‍ ചെയ്തിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ഇല്ലാത്തതിനാല്‍ ചെറുബജറ്ററിലൊരു ചിത്രം പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി മൂന്നിന് വിനിലിന്റെ ചിത്രം റിലീസ് ചെയ്തും. അടുത്ത വര്‍ഷം മാത്രമേ ജോര്‍ജിന്റെ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുകയുള്ളൂ.

ജോര്‍ജിനെ പോലെ വലിയ നിര്‍മാതാക്കളെ കിട്ടിയത് വിനിലിനെ പോലെ നവാഗതര്‍ക്ക് അനുഗ്രഹമാണ്. സിനിമയൊരുക്കി റിലീസ് ചെയ്യാനാവാതെ കഷ്ടപ്പെടുന്ന നിരവധി നവാഗത സംവിധായകരുടെ ഗതികേട് വിനിലിന് ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാം.

English summary
Mammootty's personal assistant S George again producing a newcomer director Vimil's movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam