twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചിറ്റിലപ്പിള്ളിക്ക് പണം നല്‍കാന്‍ വീട് വില്‍ക്കും

    By Soorya Chandran
    |

    കണ്ണൂര്‍: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയില്‍ നിന്ന് വാങ്ങിയ പാരിതോഷിതകമായ അഞ്ച് ലക്ഷം രൂപ തിരിച്ചു നല്‍കാന്‍ സിപിഎം നേതാവ് വീടും പറമ്പും വില്‍പനക്ക് വച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും സിപിഎം വെളിമാനം ബ്രാഞ്ച് സെക്രട്ടറിയും ആയ ടിവി ജോര്‍ജ്ജ് ആണ് പണം തിരിച്ച് നല്‍കാന്‍ വീട് വില്‍ക്കാനൊരുങ്ങുന്നത്.

    രണ്ട് വര്‍ഷം മുമ്പാണ് ജോര്‍ജ്ജ് പത്തനംതിട്ട സ്വദേശിയായ വൈദികന് വൃക്ക ദാനം ചെയ്തത്. ഇക്കാര്യം അറിഞ്ഞ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ജോര്‍ജ്ജിന് അഞ്ച് ലക്ഷം രൂപ സമ്മാനമായി നല്‍കി.

    TV George

    എന്നാല്‍ തിരുനന്തപുരത്ത് എല്‍ഡിഎഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതികരിച്ച സന്ധ്യ എന്ന വീട്ടമ്മക്കും പിന്നീട് ചിറ്റിലപ്പിള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

    ജനകീയ സമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സന്ധ്യക്കും പാരിതോഷികം നല്‍കിയതോടെ തനിക്ക് ലഭിച്ച സമ്മാനത്തിന്റെ മാന്യത നശിച്ചു എന്ന് കാണിച്ച് ജോര്‍ജ്ജ് ചിറ്റിലപ്പിള്ളിക്ക് കത്തെഴുതി. ആ പണം താന്‍ തിരിച്ചു തരുമെന്നും കത്തില്‍ പറഞ്ഞിരുന്നു.

    കത്ത് കിട്ടിയതും പണം തിരിച്ചു തരാന്‍ ജോര്‍ജ്ജിനോട് ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു. ജോര്‍ജ്ജിന്റെ പ്രതികരണത്തിന് പിന്നില്‍ സിപിഎം ആണെന്നും ആക്ഷേപം ഉയര്‍ന്നു.

    സമ്മാനം കിട്ടിയ പണം ചെലവായിപ്പോയി. കിട്ടിയ പണം തന്റെ മാത്രം ആവശ്യത്തിനായല്ല ഉപയോഗിച്ചതെന്ന് ജോര്‍ജ്ജ് പറയുന്നു. നാട്ടിലെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിനാണ് ഏറിയ പങ്കും ചെലവഴിച്ചത്. കുറച്ച് പണം തന്റെ ചികിത്സക്കും ചെലവാക്കിയിട്ടുണ്ട്.

    വീട് വിറ്റ് പണം കിട്ടിയാല്‍ ഉടന്‍ ചിറ്റിലപ്പിള്ളിക്ക് അഞ്ച് ലക്ഷം രൂപ തിരിച്ചുനല്‍കുമെന്ന് ജോര്‍ജ്ജ് അറിയിച്ചു. ഇതിനായി ഇത്തിരി സമയം അനുവദിക്കണം എന്നാവശ്യപ്പെട്ട് ചിറ്റിലപ്പിള്ളിക്ക് കത്തയച്ചിട്ടുണ്ട്. സിപിഎം ,സമ്മര്‍ദ്ദമല്ല പണം തിരിച്ചുകൊടുക്കാനുള്ള തീരുമാനത്തിന്റെ പിന്നിലെന്നും ജോര്‍ജ്ജ് പറഞ്ഞു.

    English summary
    George is going to sell his house to pay back Chittilappilly.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X