»   » ജനപ്രീതി തിരിച്ചുപിടിക്കാനൊരുങ്ങി ദിലീപ്, പൂരക്കാഴ്ചയൊരുക്കി ജോര്‍ജേട്ടനും കൂട്ടരും എത്തുന്നു

ജനപ്രീതി തിരിച്ചുപിടിക്കാനൊരുങ്ങി ദിലീപ്, പൂരക്കാഴ്ചയൊരുക്കി ജോര്‍ജേട്ടനും കൂട്ടരും എത്തുന്നു

By: Nihara
Subscribe to Filmibeat Malayalam

ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ഡോക്ടര്‍ ലൗവിന് ശേഷം കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിരുന്നുവെങ്കിലും തിയേറ്റര്‍ മേഖലയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.

ദിലീപ് കാവ്യാ മാധവന്‍ വിവാഹത്തിന് ശേഷം ആരാധക മനസ്സില്‍ നിന്നും ദിലീപ് ഏറെ പിന്തള്ളപ്പെട്ടിരുന്നു. വിവാഹത്തിന് ശേഷം പുറത്തിറങ്ങുന്ന ആദ്യചിത്രം കൂടിയാണ് ജോര്‍ജേട്ടന്‍സ് പൂരം. ചിത്രത്തില്‍ തൃശ്ശൂര്‍കാരനായാണ് താരം പ്രത്യക്ഷപ്പെടുന്നത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക.

പ്രേക്ഷകരെ കൈയിലെടുക്കാന്‍ കോമഡി എന്റര്‍ടെയ്‌നറുമായി ദിലീപ്

ദിലീപ് സിനിമയിലെ സ്ഥിരം ചേരുവയായ കോമഡി തന്നെയാണ് ഈ ചിത്രത്തിലെയും പ്രധാന ഹൈലൈറ്റ്. കുടുംബ പ്രേക്ഷകരെയാണ് പ്രധാനമായും ഈ സിനിമ ലക്ഷ്യമിടുന്നത്. ജീവിതം ആഘോഷമാക്കി മാറ്റുന്ന ജോര്‍ജേട്ടനെയും കൂട്ടുകാരെയും പ്രേക്ഷകര്‍ സ്വീകരിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

ജോര്‍ജും കൂട്ടുകാരും

എന്തിനും ഏതിനും ജോര്‍ജിന്റെ കൂടെ നില്‍ക്കുന്ന സുഹൃത്തുക്കളാണ്. വിനയ് ഫോര്‍ട്ടും ഷറഫുദ്ദീനുമാണ് കൂട്ടുകാരുടെ വേഷത്തിലെത്തുന്നത്.

മകനെ പുരോഹിതനായി കാണാന്‍ ആഗ്രഹിച്ച പിതാവ് എന്നാല്‍ സംഭവിച്ചതോ??

മാര്‍ത്തോമക്കാരനായ മാത്യൂസ് വടക്കന്റെ മകനാണ് ജോര്‍ജ് വടക്കന്‍. ഫാദര്‍ മാത്യൂസിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് മകനെ ഒരു പുരോഹിതനായി കാണുകയെന്നതാണ്. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. ഫാദര്‍ മാത്യുവായി രണ്‍ജി പണിക്കരാണ് വേഷമിടുന്നത്.

ജോര്‍ജിന്റെ കഥ

ജീവിതത്തില്‍ യാതൊരുവിധ ചുമതലകളോ ഉത്തരവാദിത്തമോ ഇല്ലാതെ നടന്നിരുന്ന ജോര്‍ജിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില നിര്‍ണ്ണായക സംഭവങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലേക്കെത്തും.

English summary
Dileep's new film Georgettans Pooram is going to release soon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam