»   » ഹോട്ടല്‍ മുറിയില്‍ നിന്നും ജനമധ്യത്തിലേക്കിറങ്ങി ദിലീപ്, പൂരനഗരിയില്‍ ചെണ്ടമേളത്തിനിടെ ഓഡിയോ ലോഞ്ച്

ഹോട്ടല്‍ മുറിയില്‍ നിന്നും ജനമധ്യത്തിലേക്കിറങ്ങി ദിലീപ്, പൂരനഗരിയില്‍ ചെണ്ടമേളത്തിനിടെ ഓഡിയോ ലോഞ്ച്

By: Nihara
Subscribe to Filmibeat Malayalam

സിനിമയുമായി ബന്ധപ്പെട്ട സകലമാന ചടങ്ങുകളും ഹോട്ടല്‍ മുറിയില്‍ നടത്തുന്ന പതിവാണ് നാളിതുവരെ കണ്ടിരുന്നത്. എന്നാല്‍ പതിവില്‍ നിന്നു മാറി ജനമധ്യത്തിലേക്കിറങ്ങുകയാണ് ജനപ്രിയ നായകനായ ദിലീപ്. പുതിയ ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ ലോഞ്ചിനായി തിരഞ്ഞെടുത്തിരിക്കുന്ന സ്ഥലമാവട്ടെ തൃശ്ശൂരിലെ തേക്കിന്‍ കാട് മൈതാനവും.

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന വേദികളിലൊന്നാണ് തേക്കിന്‍കാട് മൈതാനം. ചെണ്ട മേളത്തോടെയാണ് ഓഡിയോ ലോഞ്ച് ആരംഭിക്കുക. ഒരു മണിക്കൂര്‍ നീളുന്ന ചെണ്ട മേളമാണ് ആസ്വാദകര്‍ക്കായി ജോര്‍ജേട്ടനും കൂട്ടരും ഒരുക്കിയിട്ടുള്ളത്.

ചെണ്ടമേളത്തിനിടയില്‍ ഓഡിയോ ലോഞ്ച്

ചെണ്ട മേളമില്ലാതെ എന്തു പരിപാടിയെന്നാണ് തൃശ്ശൂരിലെ പൂരപ്രേമികള്‍ ചോദിക്കുന്നത്. അതു കൊണ്ടു തന്നെയാണ് തൃശ്ശൂരുകാരുടെ മനസ്സറിഞ്ഞ് ഇത്തരമൊരു ഒരുക്കം നടത്തിയത്. ആദ്യമായാണ് ഓഡിയോ ലോഞ്ച് ഹോട്ടല്‍ മുറിയില്‍ നിന്നും മാറി ജനമധ്യത്തില്‍ വെച്ചു നടത്തുന്നതെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവായ അരുണ്‍ ഘോഷ് പറഞ്ഞു.

പുത്തന്‍ പ്രചാരണ തന്ത്രവുമായി ദിലീപ്

നാല് പാട്ടുകളാണ് ചിത്രത്തിലുള്ളത്. രണ്ട് പാട്ടുകളുടെ വിഡിയോ ഓഡിയോ ലോഞ്ചിന് ശേഷം പ്രദര്‍ശിപ്പിക്കും. മാര്‍ച്ച് 31നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഗോപിസുന്ദറിന്റെ പാട്ട്

ഓഡിയോ ലോഞ്ചിന് മാറ്റു കൂട്ടുന്നതിനായി ചിത്രത്തിന്റെ സംഗീത സംവിധായകനായ ഗോപി സുന്ദര്‍ ഗാനം ആലപിക്കും. ചിത്രത്തിന് വേണ്ടി പാടിയ ഗാനം തന്നെയാണ് ചടങ്ങില്‍ ഗോപി ആലപിക്കുക. തൃശ്ശൂരുകാരുടെ സ്വന്തം കലാകാരനായ ജയരാജ് വാര്യരാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

വിവാഹശേഷം തിയേറ്ററിലെത്തുന്ന ആദ്യ ചിത്രം

തിയേറ്ററുകളില്‍ പൊട്ടിച്ചിരി ഉണര്‍ത്താനായി ജോര്‍ജേട്ടനും സംഘവും എത്തുകയാണ്. ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ക്രിസ്മസിന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ തിയേറ്റര്‍ രംഗത്തെ പ്രതിസന്ധി കാരണം ചിത്രത്തിന്റെ റിലീസ് അനിശ്ചിത കാലത്തേക്ക് നീളുകയായിരുന്നു. വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ആദ്യ ചിത്രം കൂടിയാണിത്.

ദിലീപ് തൃശ്ശൂര്‍ക്കാരനാവുന്നു

ഡോക്ടര്‍ ലൗവിന് ശേഷം കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. നര്‍മ്മത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ തൃശ്ശൂര്‍ക്കാരനായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. വ്യത്യസ്തമായ തമാശ രംഗങ്ങളുമായാണ് ദിലീപും ടീമും എത്തുന്നത്. ചിത്രത്തില്‍ തൃശ്ശൂര്‍ക്കാരനായാണ് ദിലീപ് എത്തുന്നത്. തൃശ്ശൂര്‍ ശൈലിയിലുള്ള ഭാഷയാണ് ട്രെയിലറിലും ഉള്ളത്. രജിഷ വിജയനാണ് ചിത്രത്തിലെ നായിക.

കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രം

ദിലീപ് സിനിമയിലെ സ്ഥിരം ചേരുവയായ കോമഡി തന്നെയാണ് ഈ ചിത്രത്തിലെയും പ്രധാന ഹൈലൈറ്റ്. കുടുംബ പ്രേക്ഷകരെയാണ് പ്രധാനമായും ഈ സിനിമ ലക്ഷ്യമിടുന്നത്. ജീവിതം ആഘോഷമാക്കി മാറ്റുന്ന ജോര്‍ജേട്ടനെയും കൂട്ടുകാരെയുമാണ് ഈ ചിത്രത്തില്‍ കാണാനാവുക.

English summary
Georgettans pooram audio launch at thekkinkad maithanam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam