»   » കേരളത്തെ പൂരപ്പറമ്പാക്കാന്‍ ഇറങ്ങിയ ദിലീപ് ചിത്രത്തിന് സംഭവിച്ചത്, കളക്ഷന്‍ അമ്പരപ്പിക്കും!!!

കേരളത്തെ പൂരപ്പറമ്പാക്കാന്‍ ഇറങ്ങിയ ദിലീപ് ചിത്രത്തിന് സംഭവിച്ചത്, കളക്ഷന്‍ അമ്പരപ്പിക്കും!!!

Posted By: Karthi
Subscribe to Filmibeat Malayalam

ദിലീപിന് മലയാള സിനിമയില്‍ ഇപ്പോള്‍ അത്ര ശുഭകാലം അല്ല. ദിലീപ് ചിത്രം കേരള ബോക്‌സ് ഓഫീസിനെ ഇളക്കി മറിച്ച ഒരു കാലം ഓര്‍മമാത്രമാണ്. അടുത്ത കാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രമായിരുന്നു.

ദിലീപിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രമായിരുന്നു ജോര്‍ജേട്ടന്‍സ് പൂരം. ഏപ്രില്‍ ഒന്നിന് വിഷു ചിത്രമായിട്ടാണ് ചിത്രം തിയറ്ററിലെത്തിയത്. അവധിക്കാലങ്ങളില്‍ ബോക്‌സ് ഓഫീസില്‍ ദിലീപ് ചിത്രങ്ങള്‍ നേട്ടം കൊയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ അവസ്ഥ.

ചിത്രം റിലീസ് ചെയ്ത് 30 ദിവസം പിന്നിടുമ്പോള്‍ തൊട്ടു പിന്നാലെ എത്തിയ യുവതാര ചിത്രങ്ങളുടെ കളക്ഷന്‍ പോലും നേടാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ദിലീപിന്റെ പതിവ് ചിത്രങ്ങളുടെ നിലവാരത്തില്‍ നിന്ന് ഉയരാന്‍ ജോര്‍ജേട്ടന്‍സ് പൂരത്തിന് കഴിഞ്ഞിട്ടില്ലെന്നതാണ് ചിത്രം നേരിട്ട ഏറ്റവും വലിയ വിമര്‍ശനം.

ദിലീപ് ചിത്രങ്ങള്‍ക്ക് എന്നും കേരളത്തിലാണ് ഏറ്റവുമധികം മാര്‍ക്കറ്റ് ഉള്ളത്. എന്നാല്‍ കേരള ബോക്‌സ് ഓഫീസില്‍ ആശാവഹമായ ഒരു പ്രകടനമല്ല ചിത്രത്തിനുള്ളത്. 31 ദിവസം കൊണ്ട് ചിത്രം കളക്ട് ചെയ്തത് 6.62 കോടി രൂപയാണ്. 30 ദിവസം പിന്നിട്ടപ്പോഴേക്കും പ്രധാന റിലീസ് സെന്ററുകളില്‍ നിന്നെല്ലാം ചിത്രം മാറിക്കഴിഞ്ഞു.

മാര്‍ച്ച് 31ന് തിയറ്ററിലെത്താനിരുന്ന ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. എന്നാല്‍ പരാമാവധി തിയറ്ററുകളില്‍ ചിത്രമെത്തിച്ച് കളക്ഷന്‍ നേടാന്‍ കണക്കാക്കിയരുന്നു മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിന് വേണ്ടി തന്റെ ചിത്രത്തിന്റെ റീലീസ് ഒരു ദിവസം കൂടെ ദിലീപ് നീട്ടി വച്ചു. ഏപ്രില്‍ ഒന്നിനാണ് ചിത്രം റിലീസിന് എത്തിയത്.

തൃശൂര്‍ പശ്ചാത്തലമാക്കി തൃശൂര്‍ ഭാഷാ ശൈലിയില്‍ ഒരുക്കിയ ചിത്രം സംവിധാനം ചെയ്ത ഡോക്ടര്‍ ലൗ എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറിയ കെ ബിജുവാണ്. തൃശൂര്‍ ഭാഷാ ശൈലിക്ക് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത ഉപയോഗപ്പെടുത്താനും ചിത്രത്തിനായില്ല.

ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രജിഷ വിജയനായിരുന്നു ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയത്. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ചെമ്പന്‍ വിനോദ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

തൊട്ട് മുമ്പ് റിലീസ് ചെയ്ത് ദിലീപ് ചിത്രം വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തില്‍ നിന്ന് ഉപരിയായി ഒന്നും നല്‍കാന്‍ ചിത്രത്തിന് കഴിയാത്തതാണ് ചിത്രത്തിന് തിരിച്ചടിയായത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു.

അടുത്ത് കാലത്തായി ദിലീപ് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നേരിടുന്ന തിരച്ചടികള്‍ അദ്ദേഹത്തിനുള്ള മുന്നറിയിപ്പാണ്. പതിവ് വളിപ്പുകളുമായി ഇനിയും പ്രേക്ഷകരെ തിയറ്ററിലേക്ക് എത്തിക്കാനാകില്ല. കുടുംബ പ്രേക്ഷകരും കുട്ടികളും ആവര്‍ത്തനം കൊണ്ട് വിരസമാകുന്ന ദിലീപ് ചിത്രങ്ങളെ കൈവിടുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

English summary
Georgettan's Pooram Movie Kerala Box office 31 Days collection. Georgettan's Pooram wasn't satisfy Dileep's audience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam