»   » മമ്മൂട്ടിയ്ക്ക് ജര്‍മ്മന്‍ സമ്മാനവുമായി മേയര്‍

മമ്മൂട്ടിയ്ക്ക് ജര്‍മ്മന്‍ സമ്മാനവുമായി മേയര്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയ്ക്ക് ജര്‍മ്മന്‍ നഗരത്തിന്റെ ആദരം. ജര്‍മ്മനിയിലെ മെറ്റ്മാന്‍ നഗരമാണ് മമ്മൂട്ടിയെ ആദരിച്ചത്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് മമ്മൂട്ടിയും കൂട്ടരും മെറ്റ്മാനില്‍ എത്തിയത്. ഇക്കാര്യമറിഞ്ഞ മെറ്റമാന്‍ മേയര്‍ ഗ്രെന്റ് ഗ്യുന്‍ഡര്‍ മമ്മൂട്ടിയെ കാണാന്‍ നേരിട്ടെത്തി.

ഭാര്യയ്‌ക്കൊപ്പമെത്തിയ മേയര്‍ സ്‌ക്വയര്‍ ചര്‍ച്ചില്‍ വച്ചാണ് മമ്മൂട്ടിയെ കണ്ടതും ഉപഹാരം നല്‍കിയതും. ഒരു മാമത്തിന്റെ ശില്‍പമാണ് മേയര്‍ മമ്മൂട്ടിയ്ക്ക് സമ്മാനിച്ചത്. നേരത്തേ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ കഥയെല്ലാം ഗ്രെന്റ് മമ്മൂട്ടിയുമായി പങ്കുവച്ചു.

നഗരത്തിലെ കോ ഓപ്റ്റഡ് കൗണ്‍സിലറായ മലയാളി ജോസഫ് മെറ്റ്മാനാണ് മമ്മൂട്ടിയും സംഘവും ഷൂട്ടിങ്ങിനായി നഗരത്തില്‍ എത്തിയ വിവരം മേയറെ അറിയിച്ചത്. ഇതറിഞ്ഞ മേയര്‍ മമ്മൂട്ടിയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നുവത്രേ.

ജര്‍മന്‍ മലയാളിയായ മാത്തുക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ, സിദ്ദിഖ്, പ്രേംപ്രകാശ്, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, മുത്തുമണി, ആദിത്യ റാം, നാന്‍സി തടത്തില്‍, കൃഷ്ണപ്രഭ, അരുണ്‍ തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ ജര്‍മന്‍ മലയാളികളും അഭിനയിക്കുന്നുണ്ട്. 12 ദിവസത്തോളമാണ് ജര്‍മ്മനിയിലെ ഷൂട്ടിങ് നീളുക.

ച്ിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാലും ദിലീപും അതിഥി വേഷങ്ങളില്‍ എത്തുന്നുണ്ടെന്നതും വലിയ പ്രത്യേകതയാണ്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന് ചിത്രം പോലെ മികച്ചൊരു ആക്ഷേപഹാസ്യ ചിത്രമായാണ് രഞ്ജിത്ത് മാത്തുക്കുട്ടി ഒരുക്കുന്നതെന്നാണ് സൂചന.

English summary
Mayor of German city Metman had met Super Star Mammootty at the shooting set of Kadal Kadannoru Mathukutty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam