twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ചാക്കോ ബോബനും ജയസൂര്യയുമായിരുന്നു മനസ്സില്‍! തണ്ണീര്‍മത്തനിലേക്ക് വിനീത് എത്തിയത് ഇങ്ങനെ!

    |

    അടുത്തിടെ പുറത്തിറങ്ങിയ സിനിമകളില്‍ മികച്ച സ്വീകരണമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം വിജയിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഇത്രയും സ്വീകാര്യത കിട്ടുമെന്ന് കരുതിയിരുന്നില്ലെന്നും ഇക്കാര്യത്തില്‍ സന്തോഷമുണ്ടെന്നുമാണ് സംവിധായകനായ ഗിരീഷ് എഡി പറയുന്നത്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കവെയാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. പ്രേക്ഷകര്‍ക്ക് വളരെ പെട്ടെന്ന് തന്നെ കണക്റ്റാവുന്ന തരത്തിലാണ് സിനിമയെന്നും സംവിധായകന്‍ പറയുന്നു. മൂക്കുത്തി, വിശുദ്ധ ആംമ്പോസെ ഈ രണ്ട് ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായി മാറിയതാണ് ഗിരീഷ് എഡി. സംവിധായകനായി അരങ്ങേറുകയെന്ന ലക്ഷ്യത്തോടെയാണ് ഷോര്‍ട്ട് ഫിലിം ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു.

    എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടയിലായിരുന്നു സിനിമാമോഹം തലക്ക് പിടിച്ചത്. ജോലി ഉപേക്ഷിച്ചാണ് സിനിമയിലേക്ക് ഇറങ്ങിയതെന്നും അദ്ദേഹം പറയുന്നു. തുടക്കക്കാരാണ് അഭിനേതാക്കള്‍ എന്ന കാര്യത്തെക്കുറിച്ച് വിശ്വസിക്കാനാവില്ലെന്നായിരുന്നു പ്രേക്ഷകര്‍ പറഞ്ഞത്. ക്യാമറ മുന്നിലുണ്ടെന്ന യാതൊരുവിധ ധാരണയുമില്ലാതെയാണ് അവര്‍ അഭിനയിച്ചത്. നേരത്തെ തന്നെ വര്‍ക്കഷോപ്പ് നടത്തിയിരുന്നതിനാല്‍ സീനുകളെല്ലാം അവര്‍ക്ക് മനപ്പാഠമായിരുന്നു. വിനീത് ശ്രീനിവാസന്റെ കരിയറിലെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് രവി പത്മനാഭന്‍ എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

    Kunchako Boban

    പതിവ് രീതികള്‍ പൊളിച്ചെഴുതുകയും സ്പൂഫ് രീതിയിലുമൊക്കെയായാണ് ആ കഥാപാത്രം രൂപപ്പെടുത്തിയത്. ജോമോന്‍ ചേട്ടനായിരുന്നു വിനീതേട്ടന്റെ പേര് നിര്‍ദേശിച്ചത്. ഈ കഥാപാത്രത്തെ ആര് അവതിരിപ്പിക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരെയായിരുന്നു ആദ്യം പരിഗണിച്ചത് എന്നും സംവിധായകന്‍ പറയുന്നു, എന്നാല്‍ പിന്നീട് ആ കഥാപാത്രം വിനീതേട്ടനിലേക്ക് എത്തുകയായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ത്തന്നെ പെര്‍ഫെക്‌റ്അറ് കാസ്റ്റിങ്ങ് എന്നായിരുന്നു പ്രേക്ഷകരും പറഞ്ഞത്.

    English summary
    Gireesh AD About Thanneer Mathan Dinagl.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X