»   » സിനിമാക്കാരുടെയും പറുദീസയായി ഗോവ, മലയാള സിനിമയിലെ പ്രമുഖരെല്ലാം ഗോവന്‍ ഷൂട്ടില്‍

സിനിമാക്കാരുടെയും പറുദീസയായി ഗോവ, മലയാള സിനിമയിലെ പ്രമുഖരെല്ലാം ഗോവന്‍ ഷൂട്ടില്‍

Posted By: Nihara
Subscribe to Filmibeat Malayalam

സഞ്ചാരികള്‍ക്ക് മാത്രമല്ല മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയങ്കരമായി മാറുകയാണ് ഗോവ . രണ്ടു മാസത്തിനിടയില്‍ നാല് ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് ഗോവയില്‍ നടന്നത്. ഇനിയിറങ്ങുന്ന മലയാള സിനിമകളിലൂടെ ഗോവയുടെ സൗന്ദര്യവും തിയേറ്ററിലിരുന്ന് ആസ്വദിക്കാം.

മമ്മൂട്ടി രഞ്ജിത്ത് ടീമിന്റെ പുത്തന്‍പണം, ഹണിബീയുടെ രണ്ടാം ഭാഗമായ ഹണിബീ2, ഫഹദ് നമിതാ ടീമിന്റെ റോള്‍ മോഡല്‍സ് തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് ഗോവയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

പുത്തന്‍പണം ടീം ഗോവയില്‍

പുത്തന്‍പണത്തിന്റെ ഷൂട്ടിങ്ങ് ടീം ഗോവയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ ചിത്രത്തിന്റെ ഗോവന്‍ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തിട്ടുണ്ട്. ഇതേ ടീമിന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ചിത്രീകരിച്ചതും ഗോവയില്‍ വെച്ചാണ്.

ലാല്‍ജൂനിയര്‍ ടീമിന്റെ ഹണിബീ2

ഹണിബീയുടെ വിജയത്തിന് ശേഷം ജൂനിയര്‍ ലാല്‍ ഒരുക്കുന്ന ഹണിബീ2 ന്റെ ഗോവന്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയായത് കഴിഞ്ഞ ദിവസമാണ്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആസിഫ് അലി ചിത്രത്തില്‍ ജോയിന്‍ ചെയ്തത്.

ഫഹദ് നമിത ടീമിന്റെ റോള്‍മോഡല്‍സ് ഗോവയില്‍ പുരോഗമിക്കുന്നു

റാഫി സംവിധാനം ചെയ്യുന്ന റോള്‍ മോഡല്‍സിന്റെ ഷൂട്ടിങ്ങ് ഗോവയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലും നമിതാ പ്രമോദുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമക്കാരുടെ പറുദീസയായി ഗോവ

മുന്‍പു മലയാള സിനിമാ പ്രവര്‍ത്തകര്‍ ഷൂട്ടിങ്ങിനായി ഗോവയില്‍ പോയിട്ടുണ്ട്. നിരവധി മലയാള സിനിമയില്‍ ഗോവ നമ്മളെ വിസ്മയിപ്പിച്ചിട്ടും ഉമ്ട് . എന്നാല്‍ ഇതാദ്യമായാണ് പ്രമുഖ താരങ്ങളെല്ലാം ഷൂട്ടിങ്ങിനായി ഗോവയിലും ഒരുമിക്കുന്നത്.

English summary
Goa is not a favorite location for travelers. Now mollywood film also set it as their shooting location.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam