»   » ഗോദ നായിക വാമിഖ ഖബ്ബിയുടെ പഞ്ചാബി പാട്ട് വൈറല്‍: വീഡിയോ കാണാം

ഗോദ നായിക വാമിഖ ഖബ്ബിയുടെ പഞ്ചാബി പാട്ട് വൈറല്‍: വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ടോവിനൊ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് വാമിഖ ഗാബി. ഗുസ്തി പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രത്തില്‍ വാമിഖയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.നായിക പ്രാധാന്യം നിറഞ്ഞ ചിത്രത്തില്‍ അദിഥി സിങ്ങ് എന്ന കേന്ദ്രകഥാപാത്രമായാണ് വാമിഖ എത്തിയിരുന്നത്.

വിഷ്ണുവിന്റെ പ്രണയവുമായി വികടകുമാരനിലെ ഗാനം: വീഡിയോ കാണാം


പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയിലുളള ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിച്ച ഗോദ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. ഒരു ഗുസ്തിക്കാരിയുടെ മാനറിസങ്ങളും ബോഡി ലംഗ്വേജും മികവുറ്റ രീതിയില്‍ അവതരിപ്പിച്ച വാമിഖയുടെ പ്രകടനമായിരുന്നു ചിത്രത്തില്‍ മികച്ചു നിന്നത്. പഞ്ചാബിക്കാരിയായ വാമിഖ നിരവധി തമിഴ്, ഹിന്ദി,പഞ്ചാബി സിനിമകളില്‍ അഭിനയിച്ചിരുന്നു. 


വാമിഖയുടെ ഗോദ

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദയില്‍ വാമിഖ കേന്ദ്രകഥാപാത്രമായാണ് എത്തിയിരുന്നത്. പഞ്ചാബിക്കാരിയായ ഗുസ്തിക്കാരിയുടെ റോളിലാണ് വാമിഖ ചിത്രത്തില്‍ എത്തിയിരുന്നത്. പഞ്ചാബിലെ കോളേജില്‍ പഠിക്കാനായി നാട്ടില്‍ നിന്നെത്തുന്ന ടോവിനോ വാമിഖയെ അവിടെ വെച്ച് പരിചയപ്പെടുകയും തുടര്‍ന്ന് വാമിഖ കേരളത്തിലെത്തുന്നതുമാണ് ചിത്രത്തില്‍ കാണിച്ചിരുന്നത്.കണ്ണാടിക്കലിന്റെ അദിഥി സിങ്ങ്

പഞ്ചാബില്‍ നിന്നും ഗുസ്തിക്കാരുടെ സ്വന്തം നാടായ കണ്ണാടിക്കലില്‍ എത്തുന്ന വാമിഖ അവതരിപ്പിച്ച അദിഥി സിങ്ങ് അവിടെയുളള ഗുസ്തിക്കാരെ പരിചയപ്പെടുകയും തുടര്‍ന്ന് അവരോടൊപ്പം ഗുസ്തി മല്‍സരങ്ങള്‍ പരീശിലിച്ച് തന്റെ സ്വപ്‌നം നിറവേറ്റാനായി പരിശ്രമിക്കുകയും ചെയ്യുന്നതാണ് ഗോദയുടെ കഥ. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന രീതിയിലുളള ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിച്ച ഗോദ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു.ഗുസ്തി പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രത്തില്‍ വാമിഖയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.ടോവിനൊയെ മറികടക്കുന്ന പ്രകടനം

ചിത്രത്തില്‍ നായകന്‍ ടോവിനൊ ആയിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടത് വാമിഖ ചെയ്ത വേഷമായിരുന്നു. ടോവിനോ തോമസ് ചെയ്ത ആഞ്ജനേയ ദാസിനെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു വാമിഖ ചെയ്ത അദിഥി സിങ്ങ്.ഒരു ഗുസ്തിക്കാരിയുടെ മാനറിസങ്ങളും ബോഡി ലംഗ്വേജും മികവുറ്റ രീതിയില്‍ അവതരിപ്പിച്ച വാമിഖയുടെ പ്രകടനമായിരുന്നു ചിത്രത്തില്‍ മികച്ചു നിന്നത്.ഗോദയ്ക്കു മുന്‍പും നിരവധി ചിത്രങ്ങള്‍

പഞ്ചാബിക്കാരിയായ വാമിഖ ഗോദയ്ക്കു മുന്‍പും നിരവധി അന്യഭാഷാ ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.ഹിന്ദിയില്‍ ജബ് വി മെറ്റ് എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൂടെ തുടങ്ങിയ വാമിഖ പഞ്ചാബി,തമിഴ് തെലുങ്ക്, തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിരുന്നു.വാമിഖ അഭിനയിച്ച പാട്ട് വൈറല്‍

അടുത്തിടെ വാമിഖ അഭിനയിച്ച പഞ്ചാബി പാട്ട് വൈറലായിരിക്കുകയാണ്. 100 പെര്‍സന്റ് എന്ന പേരുളള മ്യൂസിക്കല്‍ ആല്‍ബം ഒരുക്കിയിരിക്കുന്നത് ഗാരി സന്ധുവാണ്. പാട്ട് റിലീസ് ചെയ്ത കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ 40 ലക്ഷത്തിനടുത്ത് ആളുകളാണ് പാട്ടിന്റെ വീഡിയാ കണ്ടിരിക്കുന്നത്. ആല്‍ബത്തില്‍ മോഡേണ്‍ ലുക്കിലാണ് വാമിഖ എത്തുന്നത്. പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


സംഗീതം പഠിക്കാനായി ഹരീഷ് കണാരന്‍ ചെന്ന് പെട്ടത് രമേഷ് പിഷാരടിയുടെ മടയില്‍! ശേഷം സംഭവിച്ചതിങ്ങനെ...


മമ്മൂട്ടിയുടെ മറ്റൊരു അഡാറ് സിനിമയ്ക്ക് കൂടി തിരി തെളിഞ്ഞു..! ഇനിയാണ് കടുത്ത മത്സരം ആരംഭിക്കുന്നത്..

English summary
Godha actress Wamiqa Gabbi's punjabi song goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam