»   » ഏഴു വര്‍ഷത്തെ പ്രണയം, അത് അങ്ങ് ഉറപ്പിച്ചു.. സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

ഏഴു വര്‍ഷത്തെ പ്രണയം, അത് അങ്ങ് ഉറപ്പിച്ചു.. സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

Posted By: സാൻവിയ
Subscribe to Filmibeat Malayalam

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. എലിസബത്ത് സാമുവല്‍ എന്ന എലിയാണ് വധു. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നത്. ജൂലൈ 31ന് വധുവിന്റെ നാടായ കോട്ടയം തോട്ടക്കാട് മാര്‍ അപ്രേം പള്ളിയില്‍ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്.

വിവാഹ ഡേറ്റും നിശ്ചയിച്ചു കഴിഞ്ഞു. ആഗസ്റ്റ് 17ന് വയനാട് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയില്‍ വെച്ചാണ് വിവാഹം. ഏഴു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹം. സംവിധായകന്‍ ബേസില്‍ ജോസഫ് തന്നെ അടുത്തിടെ തന്റെ ഗേള്‍ ഫ്രണ്ടായ എലിയെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. ചിത്രങ്ങള്‍ കാണാം...

വിവാഹം-ക്രിസ്ത്യന്‍ ആചാരങ്ങളോടെ

ട്രഡീഷനല്‍ ക്രിസ്ത്യന്‍ ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്. ആഗസ്റ്റ് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയില്‍ വെച്ചാണ് വിവാഹം നടക്കുക.

സിഇടി കോളേജില്‍ വെച്ച്

തിരുവനന്തപുരത്തെ സിഇടി എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോഴാണ് യുവസംവിധായകന്‍ ബേസില്‍ ജോസഫും എലിസബത്തകും പ്രണയത്തിലാകുന്നത്. പിന്നീട് ഏഴു വര്‍ഷത്തോളം ഇരുവരും തമ്മില്‍ പ്രണയിച്ചു. അതിന് ശേഷമാണ് ഇരുവരും വിവാഹിതാരാകുന്നത്.

ചെറിയ ബ്രേക്ക് എടുക്കും

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുക്കിമെന്നാണ് അറിയുന്നത്. വിവാഹത്തിന് ശേഷമാണ് തന്റെ പുതിയ പ്രോജക്ടുകളിലേക്ക് കടക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇപ്പോള്‍ വിവാഹ തിരക്കുകളിലാണ് ബേസില്‍ ജോസഫ്.

എലിസബത്ത്-ചെന്നൈയില്‍

തിരുവനന്തപുരത്ത് ഇലക്ടട്രിക്കല്‍ എന്‍ജിനീയറിങ് കോളേജ് പഠിക്കുമ്പോള്‍ ബേസില്‍ ജോസഫിന്റെ രണ്ടു വര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്. എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കി എലിസബത്ത് ഇപ്പോ ചെന്നൈയില്‍ ചേരിനിവാസികള്‍ക്കിടയില്‍ സാമൂഹിക സേവനം നടത്തി വരികയാണ്.

സിനിമയിലേക്ക്

കോമഡി എന്റര്‍ടെയിനറായ കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയാണ് ബേസില്‍ ജോസഫ് സിനിമയില്‍ എത്തുന്നത്. വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസിലും വിജയം നേടി.

ഹ്രസ്വ ചിത്രങ്ങള്‍

പ്രിയംവദ കാതരയാണോ, ഒരു തുണ്ടു പടം തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലൂടെ ബേസില്‍ ജോസഫ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. തിര എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Godha Team Celebrates Success : Watch Video

ഗോദ-രണ്ടാമത്തെ ചിത്രം

ബേസില്‍ ജോസഫിന്റെ രണ്ടാമത്തെ സംവിധാന സംരഭമാണ് ഗോദ. ടൊവിനോ തോമസ്, വാമിക് ഖബ്ബി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു.

English summary
Godha Director Basil Joseph Gets Engaged.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam