»   » പ്രേക്ഷക ഹൃദയങ്ങളെ മലര്‍ത്തിയടിച്ച ഗോദയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍!!! അമ്പരിപ്പിക്കുന്ന വിജയം!

പ്രേക്ഷക ഹൃദയങ്ങളെ മലര്‍ത്തിയടിച്ച ഗോദയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍!!! അമ്പരിപ്പിക്കുന്ന വിജയം!

Posted By: Karthi
Subscribe to Filmibeat Malayalam

കണ്ണാടിക്കല്ല് എന്ന് ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഗുസ്തിയുടെ കഥ പറഞ്ഞ പ്രേക്ഷക മനസില്‍ ഇടം നേടിയ ചിത്രമായിരുന്നു ഗോദ. ബാഹുബലി രണ്ടാം ഭാഗം കേരളത്തിലെ തിയറ്ററുകളില്‍ സൃഷ്ടിച്ച അലയൊലികള്‍ അവസാനിക്കുന്നതിന് മുന്നേയായിരുന്നു ഗോദ തിയറ്ററിലേക്ക് എത്തിയത്. ചിത്രത്തേക്കുറിച്ച് വലിയ പ്രതീക്ഷകളായിരുന്നു പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാത്ത ചിത്രം ബോക്‌സ് ഓഫീസിലും മികച്ച കളക്ഷന്‍ നേടി. മെയ് 19ന് തിയറ്ററിലെത്തിയ ചിത്രം മികച്ച വിജയം നേടിയാണ് തിയറ്റര്‍ വിട്ടത്. കേരളത്തിന് പുറത്ത് നിന്നും മികച്ച അഭിപ്രായവും കളക്ഷനും നേടാന്‍ ചിത്രത്തിനായി. 

കേരളത്തില്‍ നിന്ന് നേടിയത്

ഗോദ റിലീസ് ചെയ്ത് 65 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നും ചിത്രം നേടിയത് 15.42 കോടി രൂപയാണ്. തുടക്കം മുതല്‍ മികച്ച കളക്ഷന്‍ നേടിയാണ് ചിത്രം മുന്നേറിയത്. ആദ്യ നാല് ദിവസം കൊണ്ട് 4.16 കോടി രൂപ ചിത്രം നേടിയിരുന്നു.

വമ്പന്‍ ചിത്രങ്ങളെ മലര്‍ത്തിയടിച്ച്

ബാഹുബലി തരംഗം ശക്തമായി നില്‍ക്കുമ്പോഴായിരുന്നു ഗോദ തിയറ്ററിലേക്ക് എത്തിയത്. സിഐഎ, അച്ചായന്‍സ് എന്നീ ചിത്രങ്ങളും ഗോദയ്ക്ക് വെല്ലുവിളിയായിട്ടുണ്ടായിരുന്നു. എങ്കിലും അവയെ കവച്ച് വയ്ക്കുന്ന മികച്ച വിജയം നേടാന്‍ ചിത്രത്തിനായി.

രണ്ട് പത്ത് കോടി

പത്ത് കോടിയിലധികം കളക്ഷന്‍ നേടിയ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം ടൊവിനോ തോമസിന്റെ ക്രഡിറ്റിലുള്ളത്. ടൊവിനോ നായകനായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഒരു മെക്‌സിക്കന്‍ അപാരതയും പത്തും പിന്നിട്ട് പതിനഞ്ച് കോടിയോളമാണ് കളക്ഷന്‍ നേടിയത്. തൊട്ട് പിന്നാലെ എത്തിയ ഗോദയും അത് ആവര്‍ത്തിച്ചു.

പഞ്ചാബില്‍ നിന്നൊരു നായിക

പഞ്ചാബി സുന്ദരി വമിഖ ഗബ്ബിയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. പഞ്ചാബി സ്വദേശിനിയായ ഗുസ്തി താരമായിട്ടാണ് വമിഖ ചിത്രത്തില്‍ അഭിനയിക്കുന്നത്. പഞ്ചാബും ചിത്രത്തില്‍ പ്രധാന ലൊക്കേഷനായി വരുന്നുണ്ട്. വമിഖയുടെ ആദ്യത്തെ മലയാള സിനിമയാണ് ഗോദ.

കുഞ്ഞിരാമായണത്തിന് ശേഷം

കുഞ്ഞിരാമയാണം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. തിര എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയ രാകേഷ് മാന്തോടിയാണ് ഗോദയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തുടക്കം കസറി

ബാഹുബലി തരംഗത്തില്‍ അച്ചായന്‍സ് എന്ന ജയറാം ചിത്രത്തിനൊപ്പമായിരുന്നു ഗോദ തിയറ്ററിലെത്തിയത്. ആദ്യ ദിനം തന്നെ ഒരു കോടിക്ക് മുകളിലായിരുന്നു ചിത്രം നേടിയ കളക്ഷന്‍. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇത് ആവര്‍ത്തിക്കാനായി എന്നതായിരുന്നു ചിത്രത്തിന്റെ മികവ്.

English summary
Godha sixty five days kerala box office collection is 15.42 crore. Its a sports comedy movie starring Tovino Thomas, WamiqaGabbi and Renji Panikkar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam