»   » ജഗതിച്ചേട്ടന്‍ വളക്കാന്‍ നോക്കിയാല്‍ ശോഭന വളയുമോ? ഇല്ല ശോഭന ലാലേട്ടന് മാത്രമെ വളയു?

ജഗതിച്ചേട്ടന്‍ വളക്കാന്‍ നോക്കിയാല്‍ ശോഭന വളയുമോ? ഇല്ല ശോഭന ലാലേട്ടന് മാത്രമെ വളയു?

Posted By:
Subscribe to Filmibeat Malayalam

പിറന്നാള്‍ ആഘോഷിക്കുകയാണെങ്കില്‍ ലാലേട്ടനെ പോലെ ആഘോഷിക്കണം. ഒരു സംസ്ഥനം മുഴുവനുമാണ് ലാലേട്ടന്റെ പിറന്നാള്‍ ആഘോഷിക്കുന്നത്.

ആരാധകരെ ഇത്രയുമധികം സ്വധീനിക്കാന്‍ കഴിഞ്ഞ മറ്റൊരു നടനില്ലെന്നാണ് മലയാളക്കര ഒന്നാകെ പറയുന്നത്. കൈവിരലുകള്‍ കൊണ്ടു വരെ അഭിനയിക്കാന്‍ അറിയുന്ന മോഹന്‍ലാലിന്റെ പിറന്നാളിന് 'ഗോദ' ടീമിന്റെ പ്രത്യേക സമ്മാനം കിട്ടിയിരിക്കുകയാണ്.

മോഹന്‍ലാലിന് സമ്മാനവുമായി ഗോദ ടീം

57 -ാം പിറന്നാള്‍ ആഘോഷിക്കുന്ന ലാലേട്ടന് കിടിലനൊരു വീഡിയോയുമായിട്ടാണ് ഗോദ ടീം രംഗത്തെത്തിയത്. അജു വര്‍ഗീസ്, ടെവീനോ തോമസ്, ധര്‍മജന്‍, ബിജുക്കുട്ടന്‍ എന്നിവര്‍ അഭിനയിച്ച വീഡിയോയാണ് സമ്മാനമായി കൊടുത്തിരിക്കുന്നത്.

ശോഭന ലാലേട്ടന്റെ അടുത്തല്ലേ വളയു

ഏതെങ്കിലും സിനിമയില്‍ ജഗതി ചേട്ടന്‍ ശോഭന ചേച്ചിയെ വളച്ചിട്ടുണ്ടൊന്നും? അങ്ങനെ ശോഭനചേച്ചി ജഗതിചേട്ടന് വളയാന്‍ നിന്നു കൊടുക്കുമോ ? ശോഭന ലാലേട്ടനല്ലെ വളയുക എന്നുമാണ് വീഡിയോയില്‍ പറയുന്നത്.

ഫേസ്ബുക്കിലുടെ വീഡിയോ പങ്കുവെച്ച് താരങ്ങള്‍

ഗോദ ടീം പുറത്തിറക്കിയ വീഡിയോ താരങ്ങള്‍ തന്നെ ഫേസ്ബുക്കിലുടെ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

ഗോദ

സംവിധായകന്‍ ബേസില്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഗോദ. ചിത്രം ഇന്നലെ തിയറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ടെവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തില്‍ പുതുമുഖ നടി വാമീഖ ഗബ്ബിയാണ് നായികയായി എത്തിയിരിക്കുന്നത്.

ഗുസ്തിക്ക് പ്രധാന്യം നല്‍കി നിര്‍മ്മാണം

ആമിര്‍ ഖാന്റെ ദംഗല്‍ ഇറങ്ങിയതിന് പിന്നാലെ ഗുസ്തിക്ക് പ്രധാന്യം നല്‍കിയാണ് ഗോദ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഗുസ്തിക്കാരിയുടെ അതിജീവനത്തെക്കുറിച്ചാണ് പ്രധാനമായും പറയുന്നത്.

English summary
Godha team release a video to mohanlal, video going viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam