»   » സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ ലുക്ക് കാണു.. മുത്തുഗൗ പുതിയ പോസ്റ്റര്‍

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ ലുക്ക് കാണു.. മുത്തുഗൗ പുതിയ പോസ്റ്റര്‍

Posted By: Sanviya
Subscribe to Filmibeat Malayalam

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ അരങ്ങേറ്റ ചിത്രമാണ് മുത്തുഗൗ. നവാഗതനായ വിപിന്‍ ദാസാണ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ചുംബനവും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ്. കോളേജ് വിദ്യാര്‍ത്ഥിയായിട്ടെത്തുന്ന ഗോകുല്‍ സുരേഷിന്റെ നായികയായി എത്തുന്നത് വിജയ കുമാറിന്റ മകള്‍ അര്‍ഥനയാണ്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ വിജയ് ബാബു ചിത്രത്തില്‍ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു.

gokul-muthugauv

തന്റെ ആദ്യ ചിത്രത്തിന്റെ എക്‌സൈറ്റഡാണ് ഇപ്പോള്‍ ഗോകുലിന്. ചെറുപ്പം മുതല്‍ ആരോധനയോടെ കണ്ടിരുന്ന മേഖലയില്‍ ഒരു എളിയ അംഗമാകന്‍ കഴിഞ്ഞതിന് തനിക്ക് ഏറെ സന്തോഷമുണ്ടെന്നാണ് ഗോകുല്‍ സുരേഷ് പറയുന്നത്.

വിപിന്‍ ദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിക്കുന്നത്. രാഹുല്‍ രാജ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും.

English summary
Gokul Muthugauv new poster out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam