»   » മകന്റെ ആദ്യ 'ചുംബനം' കാണാന്‍ സുരേഷ് ഗോപി എത്തി

മകന്റെ ആദ്യ 'ചുംബനം' കാണാന്‍ സുരേഷ് ഗോപി എത്തി

Posted By:
Subscribe to Filmibeat Malayalam

മറ്റൊരു താരപുത്രന്‍ കൂടെ വെള്ളിത്തിരയിലെത്തുകയാണ്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. മുത്തുഗൗ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് ആരംഭിച്ചു.

മകന്റെ ആദ്യ സിനിമയിലെ ആദ്യത്തെ ഷോട്ട് കാണാന്‍ ഭാര്യയ്‌ക്കൊപ്പം സുരേഷ് ഗോപി സെറ്റിലെത്തി. സുരേഷ് ഗോപിയുടെ മകനായിട്ടല്ല ഗോകുല്‍ സിനിമയിലെത്തുന്നതെന്നും പ്രേക്ഷകര്‍ക്കൊരുപാട് ഇഷ്ടപ്പെടാന്‍ സാധ്യതയുള്ള പ്രമേയമാണ് സിനിമയുടേതെന്നും സുരേഷ് ഗോപി പറഞ്ഞു.


gokul-suresh-gopi

നവാഗതനായ വിപിന്‍ ദാസാണ് മുത്തുഗൗ സംവിധാനം ചെയ്യുന്നത്. ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ മര്‍മ്മ പ്രധാനമായ ഒരു വേഷവും വിജയ് കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ പ്രതി നായകനാണ് വിജയ്.


ഒരു ചുംബനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ചേര്‍ന്നിണങ്ങുന്ന റൊമാന്റിക് ത്രില്ലറാണ് മുത്തുഗൗ എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ലോഹം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നിരഞ്ജനയാണ് ചിത്രത്തിലെ നായിക

English summary
Gokul's first film started with the presence of Suresh Gopi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam