»   » താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപിയ്ക്ക് സാധാരണക്കാരന്‍ ആവണം! മാതൃകയാക്കുന്നത് ആരെയാണന്ന് അറിയാമോ?

താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപിയ്ക്ക് സാധാരണക്കാരന്‍ ആവണം! മാതൃകയാക്കുന്നത് ആരെയാണന്ന് അറിയാമോ?

By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളായി കരുതപ്പെടുന്ന താരപുത്രന്മാരെല്ലാം സിനിമയില്‍ നായകന്മാരായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിങ്ങനെയുള്ള താരരാജാക്കന്മാരെല്ലാം മക്കളെ സിനിമയിലേക്ക് എത്തിച്ചു.

ഇക്കൂട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ച് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കെത്തിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ആദിയുടെ ചിത്രീകരണം അണിയറയില്‍ പുരേഗമിച്ച് കൊണ്ടിരിക്കുകയാണ്. തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുകയാണ് താരപുത്രന്‍ ഗോകുല്‍ സുരേഷ്.

ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും ഇപ്പോള്‍ സിനിമ സജീവമായിരിക്കുകയാണ്. മുത്തുഗൗ എന്ന സിനിമയിലൂടെ നായകനായിട്ടാണ് ഗോകുല്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇപ്പോള്‍ ഗോകുല്‍ നായകനായി അഭിനയികുന്ന മൂന്ന് സിനിമകള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

മാസ്റ്റര്‍പീസ്

മമ്മുട്ടി നായകനായി അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് എന്ന സിനിമയിലും പ്രധാന കഥാപാത്രത്തില്‍ ഗോകുല്‍ അഭിനയിക്കുന്നുണ്ട്. സിനിമ സെപ്റ്റംബര്‍ അവസാന ആഴ്ചയോടെ തിയറ്ററുകളില്‍ റിലീസിനെത്താന്‍ പോവുകയാണ്.

പപ്പു


ഗോകുല്‍ നായകനായി അഭിനയിക്കുന്ന മറ്റൊരു സിനിമയാണ് പപ്പു. പപ്പു എന്ന കഥാപാത്രത്തെ തന്നെയാണ് ഗോകുല്‍ അവതരിപ്പിക്കുന്നത്. ജോലിയില്ലാതെ അലഞ്ഞ് നടക്കുന്ന പപ്പുവിന്റെ ജീവിതത്തിലേക്ക് പ്രണയം കടന്ന് വരുന്നതും പിന്നീടുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ആദ്യ സിനിമയിലെ അനുഭവം

ചിത്രം പ്രതീക്ഷിച്ച പോലെ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും ആരും മോശം അഭിപ്രായം ഒന്നും പറഞ്ഞിരുന്നില്ല. വിമര്‍ശനം താങ്ങാനുള്ള മനക്കരുത്ത് തനിക്കുണ്ടെന്നാണ് ഗോകുല്‍ പറയുന്നത്.

മമ്മൂക്കയുടെ അഭിനന്ദനം

ഗോകുലിന്റെ അഭിനയം കണ്ട് മമ്മൂട്ടി അഭിനന്ദിച്ചിരുന്നു. അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറക്കുന്ന സിനിമയിലെ അഭിനയം നേരിട്ട് കണ്ടപ്പോഴായിരുന്നു താരപുത്രന് അഭിനന്ദനവുമായി മമ്മൂട്ടി രംഗത്തെത്തിയത്.

How Queen Elizabeth Was Amused By Suresh Gopi's Saffron Suit | Filmibeat Malayalam

സാധാരണക്കാരന്‍ ആവണം


സിനിമാ കുടുംബത്തില്‍ നിന്നുമാണ് വരുന്നതെങ്കിലും ഗോകുല്‍ സുരേഷ് ഗോപിയ്ക്ക് സാധാരണക്കാരനായി ജീവിക്കാനാണ് ഇഷ്ടം. അതിനായി മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെയാണ് ഗോകുല്‍ മാതൃകയാക്കുന്നത്.

English summary
Gokul Suresh about his film carrier
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam