»   » സിനിമയില്‍ തന്നെ ഒതുക്കാനുളള ശ്രമങ്ങള്‍ നടന്നിരുന്നു: മനസു തുറന്ന് ഗോകുല്‍ സുരേഷ്

സിനിമയില്‍ തന്നെ ഒതുക്കാനുളള ശ്രമങ്ങള്‍ നടന്നിരുന്നു: മനസു തുറന്ന് ഗോകുല്‍ സുരേഷ്

Written By:
Subscribe to Filmibeat Malayalam

മുത്തുഗൗ എന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച നടനാണ് ഗോകുല്‍ സുരേഷ്. നവാഗതനായ വിപിന്‍ദാസ് സംവിധാനം ചെയ്ത ഈ ചിത്രം പേരു കൊണ്ടും പ്രമേയം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ആദ്യ ചിത്രമാണെങ്കിലും ശ്രദ്ധേയ പ്രകടനമായിരുന്നു ഗോകുല്‍ നടത്തിയിരുന്നത്. മുത്തു ഗൗ എന്ന ചിത്രത്തിന് ശേഷം ഗോകുല്‍ അഭിനയിച്ചത് മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലായിരുന്നു.

Gauthami Nair: ദുല്‍ഖറിന്‍റെയും ഫഹദിന്‍റെയും നായികയ്ക്ക് രണ്ടാം റാങ്ക്, സന്തോഷം പങ്കുവെച്ച് ഗൗതമി!

അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അഭിനയപ്രാധാന്യമുളള ഒരു റോളിലായിരുന്നു ഗോകുല്‍ അവതരിപ്പിച്ചിരുന്നത്. മുത്തുഗൗവിനു ശേഷമുളള രണ്ടാമത്തെ ചിത്രത്തിലും ശ്രദ്ധേയ പ്രകടനം നടത്താന്‍ ഗോകുലിന് സാധിച്ചിരുന്നു. ഗോകുലിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് ഇര. ഉണ്ണിമുകുന്ദനൊപ്പം തുല്ല്യ പ്രാധാന്യമുളള റോളിലാണ് താരം എത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ഇര എന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

gokul suresh

ഡോ.ആര്യന്‍ എന്ന കഥാപാത്രത്തെയാണ് ഇരയില്‍ ഗോകുല്‍ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കഥാപാത്രത്തെ പോലെ ചിത്രത്തില്‍ വളരെയധികം പ്രാധാന്യമുളള റോളിലാണ് ഗോകുല്‍ എത്തുന്നത്. അടുത്തിടെ ചില സിനിമകളുടെ ചിത്രീകരണം നീണ്ടു പോയപ്പോള്‍ തന്നെ ഒതുക്കാനുളള ശ്രമങ്ങള്‍ നടന്നിരുവെന്നു ഗോകുല്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ ഇന്റര്‍വ്യൂവില് വെളിപ്പെടുത്തി. തന്നെ ഒതുക്കാനുളള ശ്രമങ്ങള്‍ക്കിടെ ചില പ്രൊഡ്യുസര്‍മാര്‍ തന്നെ തേടിവരാന്‍ പോലും മടി കാണിച്ചു.

gokul suresh

എന്നാല്‍ ഇതിലൊന്നും തനിക്ക് കുഴപ്പമില്ലെന്നും ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുളളവര്‍ക്ക് ഉയര്‍ന്നു വരാന്‍ സാധിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗോകുല്‍ പറഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തികരിക്കാതെ അവസാനം അത് ഉപേക്ഷിച്ച കാര്യവും ഗോകുല്‍ പറഞ്ഞു. ഷൂട്ടിംഗ് തീരാറായ സമയത്താണ് ചെയ്യുന്ന ചിത്രം വേറൊരു തലത്തിലുളളതാണെന്ന് മനസിലായതെന്നും അതുകൊണ്ടാണ് ഉപേക്ഷിച്ചതെന്നും ഗോകുല്‍ പറഞ്ഞു. പ്രേക്ഷകരെ വഞ്ചിക്കാത്ത തരത്തിലുളള സിനിമ ചെയ്യണമെന്നതാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.

ബാഹുബലി ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത: അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാറില്‍ ബല്ലാല്‍ദേവനും

പരീക്ഷയ്ക്ക് പോലും ഇങ്ങനെ പഠിച്ചിട്ടില്ലെന്ന് ദുല്‍ഖര്‍, കുഞ്ഞിക്കയുടെ ആത്മാര്‍ത്ഥതയ്ക്ക് കൈയ്യടി!

English summary
gokul suresh reveals about cinema field

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X