»   » നാടന്‍ പയ്യനായി താരപുത്രന്റെ പുതിയ സിനിമ, നായിക എവിടെ നിന്നാണെന്ന് അറിയണോ?

നാടന്‍ പയ്യനായി താരപുത്രന്റെ പുതിയ സിനിമ, നായിക എവിടെ നിന്നാണെന്ന് അറിയണോ?

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ പ്രമുഖ താരങ്ങളുടെ മക്കളെല്ലാം സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിരിക്കുകയാണ്. അങ്ങനെ സുരേഷ് ഗോപിയുടെ മകനായ ഗോകുല്‍ സുരേഷും സിനിമിയിലെ തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞിരുന്നു.

ഗോകുലിന്റെ രണ്ടാമത്തെ സിനിമയാണ് ഇനി തയ്യാറായി കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ നായിക വരുന്നത് എവിടെ നിന്നാണെന്ന് അറിയണോ ?

ഗോകുലിന്റെ പുതിയ സിനിമ

'പപ്പു' എന്ന സിനിമയാണ് ഗോഗുലിന്റെ ഇനി റിലീസിനായി തയ്യാറെടുക്കുന്ന പുതിയ സിനിമ. കോമഡി ചിത്രമാണ് പപ്പു. ഒപ്പം പ്രണയവും കോര്‍ത്തിണക്കിയാണ് സിനിമയുടെ നിര്‍മാണം.

നായിക ന്യൂസിലാന്‍ഡില്‍ നിന്നും

ഗോകുലിന്റെ നായികയായി പപ്പുവില്‍ അഭിനയിക്കുന്നത് ഇഷ്‌നി എന്ന ന്യൂസിലാന്‍ഡില്‍ നിന്നുള്ള മലയാളിയാണ്. എന്നാല്‍ ചിത്രത്തില്‍ രണ്ടു നായികമാരാണുള്ളത്.

പപ്പു

പപ്പു എന്ന പേര് നല്‍കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി ജയറാം കൈലാസാണ്. ബാക്ക് വാട്ടര്‍ ഫിലിംസിന്റെ ബാനറില്‍ ജയലാല്‍ മേനോനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നാടന്‍ പയ്യനായി ഗോകുല്‍

ഗ്രാമത്തിന്റെ പശ്ചാത്തലമൊരുക്കിയിരിക്കുന്ന സിനിമയില്‍ വ്യത്യസ്ത വേഷത്തിലാണ് ഗോകുല്‍ എത്തുന്നത്.നാടന്‍ പയ്യനായ ഗോകുല്‍ ചിത്രത്തില്‍ ജോലിയൊന്നുമില്ല. മാത്രമല്ല പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന ഒരു യുവാവാണ്.

ആദ്യ സിനിമ മുദ്ദുഗൗ

മുദ്ദുഗൗ എന്ന ചിത്രത്തിലാണ് ഗോകുല്‍ ആദ്യമായി അഭിനയിച്ചത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്തിറങ്ങിയത്.

English summary
Gokul Suresh turns ‘naadan’ for a romcom

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam