»   » അച്ഛനെ പോലെ അല്ല, ഗോകുല്‍ ഇത്തിരി 'പഞ്ചാര'യാണോ എന്ന് സംശയം!

അച്ഛനെ പോലെ അല്ല, ഗോകുല്‍ ഇത്തിരി 'പഞ്ചാര'യാണോ എന്ന് സംശയം!

By: Thanamaya
Subscribe to Filmibeat Malayalam

താര പുത്രനായ ഗോകുല്‍ സുരേഷിന്റെ ആദ്യ ചിത്രമായ മുത്തുഗൗ ബോക്‌സോഫീസില്‍ വിജയം നേടി. കോമഡി എന്റര്‍ടെയ്‌നറായിരുന്നു ചിത്രം. ഇപ്പോഴിതാ ഗോകുല്‍ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു. നവാഗതനായ ഷാരോണ്‍ കെ വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.

പഞ്ചാര പാലു മിഠായി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. റോമാന്റിക് കോമഡി ചിത്രമായ പഞ്ചാര പാലു മിഠായി നിര്‍മ്മിക്കുന്നത് നടിയും അവതാരകയുമായ ദേവി അജിത്താണ്. ചിത്രത്തിലെ നായികയെയും മറ്റ് കഥാപാത്രങ്ങളെയും അന്വേഷിച്ച് വരികയാണ്.

തിരക്കഥ, നിര്‍മ്മാണം

മനീഷ് സിയും സതീഷ് റഹ്മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷിജു ഗുരുവായൂരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുക.

സംഗീതം

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഒപ്പത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയ ഫോര്‍ മ്യൂസിക്കാണ് പഞ്ചാര പാലു മിഠായിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ചിത്രസംയോജനം

വിഷ്ണു വേണുഗോപാലാണ് എഡിറ്റിങ്.

മുത്തുഗൗവിന് ശേഷം സിനിമയില്‍

നടനും എംപിയുമായ സുരേഷ് ഗോപിയുടെ മകന്‍ ഗോകുലിന്റെ ആദ്യ ചിത്രമായിരുന്നു മുത്തുഗൗ. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗോകുല്‍ സിനിമയില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചുവെന്നാണ് അറിയുന്നത്.

English summary
Gokul Suresh With 'Panjaara Paalu Mittayi'.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam