»   » മമ്മൂട്ടിയുടെ ഗെയിം ത്രില്ലര്‍ നിര്‍മ്മിക്കാന്‍ ഗോകുലം മൂവീസ്, പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടുമെത്തുന്നു

മമ്മൂട്ടിയുടെ ഗെയിം ത്രില്ലര്‍ നിര്‍മ്മിക്കാന്‍ ഗോകുലം മൂവീസ്, പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടുമെത്തുന്നു

Written By:
Subscribe to Filmibeat Malayalam

മാറ്റത്തിനോടൊപ്പം സഞ്ചരിക്കുകയാണ് മലയാള സിനിമ. പരീക്ഷണ സിനിമകളടക്കം വ്യത്യസ്ത തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത നിറഞ്ഞ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഏത് തരത്തിലുള്ള മാറ്റത്തിനൊപ്പവും സഞ്ചരിക്കാന്‍ താന്‍ തയ്യാറാണെന്ന് മെഗാസ്റ്റാര്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. നവാഗതരെ സിനിമയിലേക്ക് പിടിച്ചുയര്‍ത്തുന്നതില്‍ ഏറെ മുന്നിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

പരോളുണ്ട്, കമ്മാരസംഭവമുണ്ട്, രണവുമുണ്ട്, ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തുന്ന സിനിമകളിതാ!


ഗെയിം ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകളോട് പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണെങ്കിലും അത്തരത്തിലുള്ളൊരു പരീക്ഷണം ഇതുവരെ മലയാള സിനിമയില്‍ നടത്താന്‍ ആരും മുന്നോട്ട് വന്നിരുന്നില്ല. എന്നാല്‍ മമ്മൂട്ടി നായകനായി ഈ വിഭാഗത്തിലൊരു സിനിമയൊരുങ്ങുന്നുവെന്ന് കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. അടുത്ത കാലത്ത് നടന്ന പ്രഖ്യാപനങ്ങളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.


മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും മഹത്വം പറഞ്ഞ് ആസിഫ് അലിക്ക് മറുപടിയുമായി സംവിധായകന്‍, കാണൂ!


പരീക്ഷണ സിനിമയ്‌ക്കൊപ്പം മമ്മൂട്ടി

വില്ലനായി സിനിമയില്‍ തുടക്കം കുറിച്ച് സഹനായകനിലേക്കും പിന്നീട് നായകനിലേക്കും ഉയര്‍ന്നുവന്ന താരമാണ് മമ്മൂട്ടി.മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയ താരം ഏത് തരത്തിലുള്ള മാറ്റത്തിനും പിന്തുണ പ്രഖ്യാപിക്കാറുണ്ട്. അദ്ദേഹത്തിന്റെ തന്നെ പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന സ്വഭാവങ്ങളിലൊന്നാണിത്. അത്തരത്തില്‍ മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലര്‍ ചിത്രത്തില്‍ നായകാനാവാനനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിരിക്കുകയാണ്. ആരാധകരെ ഏറെ സന്തോഷിപ്പിച്ച ഈ വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്.


ബിഗ് ബജറ്റിലൊരുങ്ങുന്നു

ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയാണിതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. വിനോദ് മേനോന്‍ എന്ന 39കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. യാത്രയില്‍ വിനോദ് മേനോന്‍ കണ്ടുമുട്ടുന്ന ചില കഥാപാത്രങ്ങളും അവരെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയുമാണ് സിനിമയുടെ വിഷയം. മിസ്റ്റീരിയസായ ചില സംഭവങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.


പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദിലീപ് ചിത്രമായ കമ്മാരസംഭവം, കായംകുളം കൊച്ചുണ്ണി, തുടങ്ങിയ സിനിമകളും നിര്‍മ്മിക്കുന്നത് അദ്ദേഹമാണ്. കഴിഞ്ഞ ദിവസമായിരുന്നു കമ്മാരസംഭവത്തിന്‍രെ ഓഡിയോ ലോഞ്ച് നടന്നത്. അവസാന ഘട്ട ജോലികള്‍ പൂര്‍ത്തിയാക്കി ചിത്രം വിഷുവിന് റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയും ഗോകുലം ഗോപാലനും ഈ സിനിമയ്ക്ക് വേണ്ടി വീണ്ടും ഒരുമിക്കുകയാണ്.


പ്രീപ്രൊഡക്ഷന്‍ ആരംഭിച്ചു

മമ്മൂട്ടിയെ കൂടാതം തമിഴിലെ പ്രമുഖ താരവും ചിത്രത്തിലെത്തുന്നുണ്ട്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഇതിനോടകം തന്നെ സിനിമയുടെ പ്രാരംഭ ഘട്ട ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലും ബെംഗലുരുവിലുമായാണ് സിനിമയുടെ ചിത്രീകരണം നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്.


കലൂര്‍ ഡെന്നീസിന്റെ മകന്റെ അരങ്ങേറ്റം

സൂപ്പര്‍ഹിറ്റായ നിരവധി സിനിമകള്‍ക്ക് കഥയൊരുക്കിയ തിരക്കഥാകൃത്തായ കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡീന്‍ ഡെന്നീസ് ഈ ചിത്രത്തിലൂടെ സംവിധാന രംഗത്ത് തുടക്കമിടുകയാണ്. സിനിമയുടെ വണ്‍ലൈന്‍ തയ്യാറാക്കിയതിന് ശേഷമാണ് മെഗാസ്റ്റാറിനെ കാണാന്‍ പോയത്. മമ്മൂട്ടി വണ്‍ലൈന്‍ മാത്രമേ കേള്‍ക്കൂവെന്നായിരുന്നു അദ്ദേഹത്തെക്കുറിച്ച് കേട്ടത്. എന്നാല്‍ രണ്ടര മണിക്കൂറോളം സമയമെടുത്ത് കഥ പൂര്‍ണ്ണമായും അദ്ദേഹം കേട്ടിരുന്നു.


മമ്മൂട്ടിയുടെ പിന്തുണയോടെ തുടക്കം

മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകരില്‍ പലരും നവാഗതനായി തുടക്കം കുറിച്ചത് മമ്മൂട്ടിക്കൊപ്പമായിരുന്നു. നവാഗതര്‍ക്ക് താരം നല്‍കുന്ന പിന്തുണയെക്കുറിച്ച് നേരത്തെ നിരവധി പേര്‍ വാചാലരായിരുന്നു. കഥ കേട്ടതിന് ശേഷം അദ്ദേഹം ഈ സിനിമ തന്നോട് തന്നെ സംവിധാനം ചെയ്യാന്‍ പറഞ്ഞതായും ഡീന്‍ വ്യക്തമാക്കുന്നു. ആക്ഷന്‍, റൊമാന്‍സ്, ഹ്യൂമര്‍, അഡ്വഞ്ചര്‍ തുടങ്ങി എല്ലാവിധ ചേരുവകളുമായെത്തുന്ന മാസ് ത്രില്ലറായിരിക്കും ഈ സിനിമയെന്നും ഡീന്‍ വ്യക്തമാക്കുന്നു.


English summary
Gokulam Gopalan to invest big on Mammootty’s upcoming game thriller!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X