»   » സേതുരാമയ്യര്‍ അഞ്ചാമതും വരുമ്പോള്‍! ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേകതകള്‍ ഇതാ...

സേതുരാമയ്യര്‍ അഞ്ചാമതും വരുമ്പോള്‍! ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേകതകള്‍ ഇതാ...

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഏറ്റവും അധികം തുടര്‍ച്ചകള്‍ ഇറങ്ങിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ സിബിഐ സീരീസ്. ചിത്രത്തിന്റെ അഞ്ച് പതിപ്പികളാണ് ഇതുവരെ പുറത്തിറങ്ങിയത്. എസ്എന്‍ സ്വാമിയുടെ തിരക്കഥില്‍ കെ മധുവായിരുന്നു ഈ നാല് ചിത്രങ്ങളും സംവിധാനം ചെയ്ത്. അഞ്ചാം ഭാഗത്തിന് പിന്നിലും ഈ ടീം തന്നെയാണ്. 

റെക്കോര്‍ഡുകള്‍ അവസാനിക്കുന്നില്ല... പുലിമുരുകന് പുതിയ റെക്കോര്‍ഡ്! ഇന്ത്യയിലാദ്യം ഈ നേട്ടം!

തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

ആദ്യ രണ്ട് സീരിസുകള്‍ക്ക് ശേഷം 15 വര്‍ഷം കഴിഞ്ഞായിരുന്നു ചിത്രത്തിന്റെ മൂന്നാം ഭാഗം പുറത്തിറങ്ങിയത്. ഇപ്പോഴിതാ അഞ്ചാഭാഗം പുറത്തിറങ്ങന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് മൂന്ന് വര്‍ഷത്തോളമാകുന്നു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും സിനിമ ഉടനുണ്ടാകുമെന്നും സംവിധായകന്‍ കെ മധു വ്യക്തമാക്കിയിരുന്നു.

സിബിഐ ചിത്രങ്ങള്‍

1988ലാണ് സിബിഐ പരമ്പരിയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. ചിത്രം വന്‍ വിജയമായി മാറി. തൊട്ടടുത്ത വര്‍ഷം ഈ പരമ്പരിയിലെ രണ്ടാമത്തെ ചിത്രമായ ജാഗ്രത പുറത്തിറങ്ങി. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതെ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങി.

15 വര്‍ഷത്തിന് ശേഷം

ജാഗ്രത പരാജയപ്പെട്ടതിന് ശേഷം പിന്നീട് സിബിഐ പരമ്പരിയില്‍ ചിത്രങ്ങളിറങ്ങിയില്ല. പതിനഞ്ച് വര്‍ഷത്തിന് ശേഷം 2004ലാണ് ചിത്രത്തിന്റെ മൂന്നാം ഭാഗമായ സേതുരാമയ്യര്‍ സിബിഐ പുറത്തിറങ്ങുന്നത്. ചിത്രം വന്‍ ഹിറ്റായി മാറി. അതിന് പിന്നാലെ തൊട്ടടുത്ത വര്‍ഷം നാലാം ചിത്രമായ നേരറിയാന്‍ സിബിഐ പുറത്തിറങ്ങി.

അഞ്ചാം ഭാഗം

നേരറിയാന്‍ സിബിഐയ്ക്ക് ബോക്‌സ് ഓഫീസില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ സാധിച്ചിരുന്നില്ല. പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിബിഐ പരമ്പരയില്‍ അഞ്ചാമത് ഒരു ചിത്രം കൂടെ ഇറങ്ങുന്നതായി പ്രഖ്യാപിക്കുന്നത്. എന്നാല്‍ വര്‍ഷം മൂന്നായിട്ടും ചിത്രത്തേക്കുറിച്ച് കാര്യമായ വിവരങ്ങളില്ലാതിരുന്നപ്പോള്‍ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു.

തിരക്കഥ പൂര്‍ത്തിയാക്കി

ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് കെ മധു തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. 20ല്‍ അധികം തവണ തിരുത്തലുകള്‍ വരുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതെന്നും കെ മധു വ്യക്തമാക്കി.

കേരളത്തിന് പുറത്ത്

അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന് മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദില്ലി, ഹൈദ്രബാദ് എന്നിവടങ്ങളായിരിക്കും ലൊക്കേഷന്‍. സിബിഐ സംഘം സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണത്തിനായി പോകുന്നത് ഇതാദ്യമാണ്.

നായിക ഇല്ല

മുന്‍ ചിത്രങ്ങളിലേപ്പോലെ തന്നെ അഞ്ചാം ഭാഗത്തിലും മമ്മൂട്ടിക്ക് നായിക ഉണ്ടാകില്ല. ചിത്രത്തില്‍ പ്രണയത്തിനുള്ള സാധ്യതയില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പാട്ടുകളും സമാന്തരമായ ഹാസ്യ സീക്വന്‍സുകളും ചിത്രത്തില്‍ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം.

രണ്‍ജി പണിക്കരിന്റെ സാന്നിദ്ധ്യം

ചിത്രത്തിന്റെ നാല് ഭാഗങ്ങളിലും ഒപ്പമുണ്ടായിരുന്നു ജഗതിയും മുകേഷും അഞ്ചാം ഭാഗത്തില്‍ ഉണ്ടാകില്ല. അതേസമയം അഭിനേതാവായി തിളങ്ങുന്ന തിക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

പശ്ചാത്തല സംഗീതം

സിബിഐ എന്ന് പറയുമ്പോള്‍ തന്നെ പ്രേക്ഷകരിലേക്ക് അറിയാതെ ഒരു സിബിഐ ഡയറിക്കുറിപ്പിലെ ആ പശ്ചാത്തല സംഗീതം ഓടിയെത്തും. ചിത്രത്തിന്റെ നാല് പതിപ്പുകളിലേയും പ്രധാന ആകര്‍ഷണം ശ്യാം ഒരുക്കിയ ഈ പശ്ചാത്തല സംഗീതമായിരുന്നു. അഞ്ചാം ഭാഗത്തിലും അത് ആവര്‍ത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Latest we hear is that the much awaited fifth segment in the CBI franchise will go on floors next year. Director K Madhu had earlier confirmed that scripting is progressing and that the project is definitely on.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam