twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജഗതിയുടെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ച് വള്ളസദ്യ

    By Ajith Babu
    |

    Jagathy Sreekumar
    ആറന്മുളയിലെ പ്രസിദ്ധമായ വഴിപാടു വള്ളസദ്യകളുടെ അവസാനദിനത്തില്‍ നടന്‍ ജഗതി ശ്രീകുമാറിന്റെ പേരിലുള്ള സദ്യ നടത്താനെത്തിയതു മകന്‍ രാജ് കുമാര്‍. ഇടശേരിമല കിഴക്ക് പള്ളിയോടത്തിനാണ് ജഗതി ശ്രീകുമാറിന്റെ വഴിപാട് വള്ളസദ്യ ലഭിച്ചത്. അച്ഛന് ആരോഗ്യം വീണ്ടുകിട്ടണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് മകന്‍ രാജ്കുമാര്‍ പാര്‍ഥസാരഥിയുടെ തിരുനടയില്‍ പറവഴിപാട് സമര്‍പ്പിച്ചത്.

    രാജ്കുമാറിനെ കണ്ടവരെല്ലാം ജഗതിയുടെ ആരോഗ്യനിലയെക്കുറിച്ചാണ് തിരക്കിയത്. അച്ഛന്റെ ആരോഗ്യനിലയില്‍ മെച്ചപ്പെട്ട പുരോഗതിയുണെ്ടന്ന് രാജ്കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന് 60 ശതമാനം പരസഹായമില്ലാതെ നടക്കാനാകുന്നുണ്ട്. ഓര്‍മശക്തിയും തിരിച്ചുകിട്ടി. തന്നെ കാണുന്നതിനായി ആശുപത്രിയിലെത്തുന്ന സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും തിരിച്ചറിയാനും അദ്ദേഹത്തിനു കഴിയുന്നുണ്ടെന്നും രാജ്കുമാര്‍ പറഞ്ഞു.

    ഏഴു മാസമായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുകയാണ് ജഗതി. മുറിവുകളെല്ലാം കരിഞ്ഞു. ഭക്ഷണം നല്‍കാന്‍ ഇട്ടിരുന്ന ട്യൂബുകളും മാറ്റി. കേള്‍ക്കുന്ന ഗാനങ്ങള്‍ക്ക് അനുസരിച്ചു ചുണ്ടുകള്‍ ചലിപ്പിക്കാന്‍ കഴിയുന്നതു നല്ല ലക്ഷണമാണെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

    കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആറന്മുള ക്ഷേത്രമതിലകത്ത് സ്ഥിരമായി വള്ളസദ്യ വഴിപാട് നടത്തുന്ന ജഗതി ശ്രീകുമാര്‍ ഈ വര്‍ഷവും ഇതിനുള്ള ഒരുക്കം നേരത്തെതന്നെ നടത്തിയിരുന്നു. അച്ഛനോടു പറഞ്ഞ് അദ്ദേഹത്തിന്റെ പ്രാര്‍ഥനയോടെയാണ് ആറന്മുളയിലേക്ക് ഇത്തവണ താന്‍ പുറപ്പെട്ടതെന്ന് രാജ് കുമാര്‍ പറഞ്ഞു. ജഗതിയുടെ വള്ളസദ്യ സ്വീകരിച്ച ഇടശേരിമല കിഴക്ക് പള്ളിയോടകരക്കാര്‍ ഒന്നടങ്കം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥന നടത്തി. രാജ്കുമാറിനു പുറമെ ഭാര്യാസഹോദരന്‍ ശ്രീകുമാറും വള്ളസദ്യ സമര്‍പ്പണത്തിന് എത്തിയിരുന്നു.

    English summary
    Actor Jagathy Kumar's son Rajkumar offers Vallasadya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X