»   » അജു വര്‍ഗീസിന്റെയും ധ്യാനിന്റെയും ഗൂഢാലോചന നവംബര്‍ 3 ന് നടക്കും! ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്!

അജു വര്‍ഗീസിന്റെയും ധ്യാനിന്റെയും ഗൂഢാലോചന നവംബര്‍ 3 ന് നടക്കും! ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്!

Posted By:
Subscribe to Filmibeat Malayalam

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഗൂഢാലോചന. കോഴിക്കോട് പശ്ചാതലമാക്കി ഒരുക്കിയ സിനിമയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ശേഷം നവംബര്‍ 3 ന് തിയറ്ററുകളിലേക്ക് റിലീസിനെത്താന്‍ പോവുകയാണ്. ധ്യാന്‍ ശ്രീനിവാസനൊപ്പം അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, നിരഞ്ജന, മംമ്ത മോഹന്‍ദാസ് എന്നിവരും പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്.

goodalochana

പുതുമ തെല്ലുമില്ല വില്ലന്... അരച്ചത് തന്നെ അരയ്ക്കുന്നു ബി ഉണ്ണികൃഷ്ണൻ! ശൈലന്റെ റിവ്യൂ...

ജമ്‌നാപ്യാരി എന്ന സിനിമയ്ക്ക് ശേഷം തോമസ് സെബാസ്റ്റിയാന്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണ് ഗൂഢാലോചന. നാല് സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയില്‍ കോമഡിയ്ക്കും പ്രധാന്യം കൊടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷിയിലാണ് അണിയറ പ്രവര്‍ത്തകര്‍.

മസില്‍മാന്‍ ഞെട്ടിക്കാനുള്ള പുറപ്പാടാണ്! ഒരു രംഗത്തിന് വേണ്ടി 5000 തവണ വെടിവെച്ച് സല്‍മാന്‍ ഖാന്‍!!

അജാസ് ഇബ്രാഹിം നിര്‍മ്മിക്കുന്ന ചിത്രം ആസിഫ് അലിയുടെ ഉടമസ്ഥതയിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷനാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. കോഴിക്കോട്ടെ കഥയുമായിട്ടായിരുന്നു പാട്ട് നിര്‍മ്മിച്ചിരുന്നത്.

English summary
Goodalochana will be released on November 3.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam