»   » ഗുഗിളിന്റെ ആദരവ് നേടി 88-ാം ജന്മദിനം ആഘോഷിക്കുന്ന കന്നഡ താരരാജാവ് ആരാണെന്ന് അറിയാമോ ?

ഗുഗിളിന്റെ ആദരവ് നേടി 88-ാം ജന്മദിനം ആഘോഷിക്കുന്ന കന്നഡ താരരാജാവ് ആരാണെന്ന് അറിയാമോ ?

Posted By:
Subscribe to Filmibeat Malayalam

കന്നഡ സിനിമയുടെ രാജാവായി അറിയപ്പെട്ടിരുന്നയാളാണ് നടന്‍ രാജ്കുമാര്‍. നായകനായും ഗായകനായും സിനിമയില്‍ തിളങ്ങി നിന്ന രാജ്കുമാറിന്റെ 88-ാമത് ജന്മദിനമാണിന്ന്.

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ മികച്ച അഭിനേതാക്കളില്‍ ഒരാളായിരുന്നു രാജ്കുമാര്‍. 1929 ഏപ്രില്‍ 24 നാണ് താരത്തിന്റെ ജനനം. 1954 ല്‍ സിനിമയിലെത്തിയ അദ്ദേഹം പിന്നീട് തന്റെ കഴിവുകള്‍ കൊണ്ട് ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു.

സിംഗലൂരു പുട്ടുസ്വാമയ്യ മുത്തുരാജു

1929 ഏപ്രില്‍ 24 ന് കര്‍ണാടകയിലെ ഗജനൂറില്‍ പുട്ടസ്വമയ്യയുടെയും ലക്ഷമ്മയുടെയും മകനായിട്ടായിരുന്നു രാജ്കുമാറിന്റെ ജനനം. യഥാര്‍ത്ഥ പേര് സിംഗലൂരു പുട്ടുസ്വാമയ്യ മുത്തുരാജു എന്നായിരുന്നു. സിനിമയിലെത്തിയപ്പോള്‍ അദ്ദേഹം രാജ്കുമാര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടനായി വാണിരുന്ന രാജ്കുമാര്‍ ഗായകനായും തന്റെ കഴിവ് തെളിയിച്ചിരുന്നു.

ജന്മദിനത്തില്‍ ഗൂഗിളിന്റെ ആദരവ് ഏറ്റുവാങ്ങി രാജ്കുമാര്‍

രാജ്കുമാറിന്റെ 88-ാം ജന്മദിനമായ ഇന്ന് ഗൂഗിള്‍ അദ്ദേഹത്തെ ആദരിച്ചിരിക്കുകയാണ്. ഇന്ന് ഗൂഗിളിന്റെ മുഖചിത്രമായി നല്‍കിയിരിക്കുന്നത് രാജ്കുമാറിന്റെ ജലഛായത്തിലുടെ വരച്ച ചിത്രമാണ്.

കന്നഡ സിനിമയുടെ രാജാവായ രാജ്കുമാര്‍

തന്റെ 8-ാം വയസില്‍ രാജ്കുമാര്‍ ഗുബ്ബി വീരണ്ണ എന്ന നാടകകൃത്തിന്റെ നാടക കമ്പനിയില്‍ ചേര്‍ന്നു. അവിടെ നിന്നും 1954 ല്‍ സിനിമയിലേക്കുള്ള ചുവടുവെപ്പ് നടത്തി. കന്നഡ സിനിമയായ ' ബേദാര കണ്ണപ്പ' എന്ന സിനിമയിലുടെയാണ് നായകനായി രാജ്കുമാറിന്റെ അരങ്ങേറ്റം.

2000 ത്തില്‍ അഭിനയം നിര്‍ത്തി

220 സിനിമകളില്‍ അഭിനയിച്ച രാജ്കുമാര്‍ 2000 ത്തില്‍ സിനിമയിലെ അഭിനയം നിര്‍ത്തി. 'ശബാദവേദി' എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചിരുന്നത്.

ഗായകനായ രാജ്കുമാര്‍

അഭിനയത്തിനൊപ്പം മികച്ചു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങള്‍. കര്‍ണാടിക് സംഗീതത്തില്‍ മികച്ച് നിന്നിരുന്ന അദ്ദേഹം നല്ലൊരു ഗായകനായും അറിയപ്പെടാന്‍ തുടങ്ങി. ഒപ്പം യോഗയും പ്രാണായാമത്തിലും മുന്‍പന്തിയിലായിരുന്നു അദ്ദേഹം.

വീരപ്പന്‍ തട്ടികൊണ്ടു പോയി

2000 ജൂണ്‍ 30 ന് തമിഴ്‌നാട്ടില്‍ പുതിയ വീട്ടിലേക്കുള്ള പ്രവേശന ചടങ്ങുകള്‍ക്കെത്തിയ രാജ്കുമാറിനെ കൊള്ളക്കാരനായിരുന്ന വീരപ്പന്‍ തട്ടികൊണ്ടു പോയിരുന്നു. അദ്ദേഹത്തെ വിട്ടു കിട്ടുന്നതിനായി കര്‍ണ്ണാടകയില്‍ ബന്ദും ഹര്‍ത്താലുകളെല്ലാം സംഘടിപ്പിച്ചിരുന്നു. വീരപ്പനുമായി കര്‍ണ്ണാടക സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളില്‍ അദ്ദേഹം ആവശ്യപ്പെട്ടത്് കാവേരി നദി ജല തര്‍ക്കമായിരുന്നു. തുടര്‍ന്ന് 108 ദിവസങ്ങള്‍ക്ക് ശേഷം രാജ്കുമാര്‍ പുറത്തെ് വരികയായിരുന്നു.

തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങള്‍

1983 ല്‍ രാജ്കുമാറിന് പത്മഭൂഷന്‍ നല്‍കി ആദാരിച്ചിരുന്നു. 1995 ല്‍ ദാദസാഹീബ് ഫാല്‍ക്കെ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായി. പതിനൊന്നമത് കര്‍ണാടക സ്റ്റേറ്റ് ഫിലിം അവാര്‍ഡ്, പത്ത് സൗത്ത് ഫിലിം ഫെയര്‍ അവാര്‍ഡ്, രണ്ട് നാഷണല്‍ ഫിലിം അവാര്‍ഡ്, മികച്ച പിന്നണി ഗായകനുള്ള നാഷണല്‍ അവാര്‍ഡ്, എന്‍ ടി ആര്‍ നാഷണല്‍ അവാര്‍ഡ്, മൈസൂര്‍ യൂണിവേര്‍സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ്, തുടങ്ങി അദ്ദേഹത്തെ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങളായിരുന്നു.

78-ാം വയസില്‍ മരണം

2006 ഏപ്രില്‍ 12 നാണ് ബാംഗ്ലൂരുവിലെ വസതിയില്‍ വെച്ച് അദ്ദേഹം അന്തരിച്ചത്. മരണത്തിലും മാതൃകയാവാന്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി 10 കോടി ചിലവില്‍ കാന്തിരവ എന്ന സ്റ്റുഡിയോ സ്മാരകമായി കര്‍ണാടക സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നു.

താരപുത്രന്മാരടങ്ങിയ കുടുംബം

പാര്‍വ്വതമ്മ രാജ്കുമാറാണ് രാജ്കുമാറിന്റെ ഭാര്യ. ഇരുവര്‍ക്കും മൂന്ന് ആണ്‍മക്കളാണ്. ശിവ, രാഗവേന്ദ്ര, പൂനിത് എന്നിവര്‍ പിന്നീട് പിതാവിന്റെ പാത പിന്തുടര്‍ന്ന് കന്നഡ സിനിമയുടെ താരപുത്രന്മാരായി വളരുകയായിരുന്നു.

    English summary
    On his 88th birthday, team Google honoured Dr Rajkumar with a painted doodle.

    Malayalam Photos

    Go to : More Photos

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam