»   » പാട്ട് ഹിറ്റാവാന്‍ ചെയ്തതാണ്‌; 'കോപ്പി സുന്ദര്‍' എന്നു വിളിച്ചവര്‍ക്ക് ഗോപി സുന്ദറിന്റെ വെല്ലുവിളി!!

പാട്ട് ഹിറ്റാവാന്‍ ചെയ്തതാണ്‌; 'കോപ്പി സുന്ദര്‍' എന്നു വിളിച്ചവര്‍ക്ക് ഗോപി സുന്ദറിന്റെ വെല്ലുവിളി!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നിരവധി ഹിറ്റ് പാട്ടുകള്‍ക്ക് പശ്ചാതല സംഗീതമൊരുക്കി പ്രശ്‌സതനായ ആളാണ് ഗോപി സുന്ദര്‍. എന്നാല്‍ കുറച്ചു നാളുകളായി ഗോപി സുന്ദറിന്റെ പാട്ടുകളെല്ലാം കോപ്പിയടിച്ചതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം.

ഗോപിയുടെ പാട്ടുകളും കോപ്പിയെടുത്ത പാട്ടുകളും ഇതാണെന്നു കാണിച്ച് നിരവധി വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. ജയറാം നായകനായി അഭിനയിക്കുന്ന പുതിയ സിനിമയായ 'സത്യ'യിലെ പാട്ടിനെ ഇതിനോടകം ട്രോള്‍ ലോകം കൊന്നു കുഴിച്ചു മൂടി കഴിഞ്ഞു.

വിശദീകരണവുമായി ഗോപി

സംഭവത്തില്‍ വിശദീകരണവുമായി ഗോപി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പാട്ടുകള്‍ കോപ്പിയടിച്ചതാണെന്ന് പറയുന്നവരെ വെല്ലുവിളിച്ചിരിക്കുകയാണ് ഗോപി സുന്ദര്‍.

25 കോപ്പി പാട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയുമോ ?

കോപ്പിയടിച്ചതാണെങ്കിലും ഒരു വര്‍ഷം 25 സിനിമയില്‍ പാട്ടുകള്‍ ചെയ്യാന്‍ പറ്റുമോ എന്നാണ് ഗോപിയുടെ ചോദ്യം. മാത്രമല്ല 25 കോപ്പിയടി പാട്ടുകളും ഉണ്ടാക്കുകയും വേണം.

ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കണം

പാട്ടുകള്‍ ഉണ്ടാക്കുന്നതിന് പുറമെ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയണമെന്നും ഗോപി പറയുന്നു.

നിര്‍മ്മാതക്കള്‍ മണ്ടന്മാരല്ല

കോപ്പി അടിച്ച് പാട്ടുകള്‍ ഉണ്ടാക്കുന്ന എന്നെ തേടി വരാന്‍ നിര്‍മ്മാതാക്കള്‍ മണ്ടന്മാരല്ലന്നെും ഗോപി പറയുന്നു.

പാട്ടുകള്‍ ഹിറ്റാവാന്‍

ചിലപ്പോളോക്കെ പാട്ടുകള്‍ ഹിറ്റാവാനാണ് മനപൂര്‍വ്വം സാമ്യങ്ങള്‍ കൊണ്ടു വരുന്നതെന്നാണ് ഗോപിയുടെ അഭിപ്രായം.

കോപ്പിയടി

ഗോപി സ്ഥിരമായി പാട്ടുകള്‍ കോപ്പി അടിക്കുന്നുവെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നിരുന്ന ആരോപണം. ഇത് തെളിയിക്കുന്നതിനായി സോഷ്യല്‍ മീഡിയയിലുടെ അദ്ദേഹത്തിന്റെ പാട്ടും കോപ്പിയെടുത്ത പാട്ടുകളും ഒന്നിപ്പിച്ച വീഡിയോകള്‍ വൈറലാവുകയായിരുന്നു.

സത്യയിലെ പാട്ട്

ജയറാം നായകനായി എത്തിയ പുതിയ സിനിമ സത്യയിലെ പാട്ട് ഇതിനോടകം ട്രോള്‍ ലോകം കൊന്നു. തമിഴ് സിനിമ ഇരുമുഖനില്‍ നിന്നും ഗോപി സുന്ദര്‍ കോപ്പിയടിച്ചതാണ് സത്യയിലെ പാട്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

English summary
New Jayaram's movie Sathiya's, first song is Copied from Nayanthara, vikram movie irumugan. Then Gopi Sundar is challenging to troll media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam