For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെഗാസ്റ്റാറിന്റെ ബിലാലിനായി എറ്റവും മികച്ചത് പുറത്തെടുക്കുമെന്ന് ഗോപി സുന്ദര്‍! ആരാധകര്‍ ആവേശത്തില്‍

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിഗ്ബിയുടെ രണ്ടാം ഭാഗവുമായി സംവിധായകന്‍ അമല്‍ നീരദ് എത്തുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയാണ് മമ്മൂട്ടി ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലായുളള മമ്മൂട്ടിയുടെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ബിലാലിന്റെതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്റര്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന് വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരും. ബിലാലിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ കൊറോണ വൈറസ് കാരണം മാറ്റിവെക്കുകയായിരുന്നു.

  ബിലാലിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതലാണ് എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നത്. 2007ലാണ് ബിലാലിന്റെ ആദ്യ ഭാഗമായ ബിഗ്ബി പുറത്തിറങ്ങിയത്. തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീടാണ് ആരാധകരുടെ ഇഷ്ടചിത്രമായി മാറിയത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഇത്തവണയും വമ്പന്‍ താരനിര തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ അണിനിരക്കുന്നത്.

  ഗോപി സുന്ദറാണ് ഇത്തവണ ബിലാലിനായി സംഗീതമൊരുക്കുന്നത്. മമ്മൂട്ടി ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിലാലിലെ സംഗീതം എറ്റവും മികച്ചതാക്കാനുളള ശ്രമത്തിലാണ് താനെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ തന്റെ ഫോളോവേഴ്‌സുമായി സംസാരിക്കവേ ബിലാലിനായുളള സംഗീതമൊരുക്കല്‍ ആരംഭിച്ച് കഴിഞ്ഞതായും ഗോപി സുന്ദര്‍ വ്യക്തമാക്കി. മുന്‍പ് ബിഗ്ബിക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറായിരുന്നു. അല്‍ഫോണ്‍സ് ജോസഫായിരുന്നു പാട്ടുകള്‍ ഒരുക്കിയിരുന്നത്.

  നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാന്‍ എഴുതിയത്! ഉണ്ണി മുകുന്ദന്റെ മറുപടി വൈറല്‍

  ഇത്തവണയും വലിയ ക്യാന്‍വാസിലാണ് മമ്മൂട്ടി ചിത്രം അണിയിച്ചൊരുക്കുന്നത്. ബിഗ്ബിയില്‍ നിന്ന് വ്യത്യസ്തമായ ശൈലി അവതരണത്തില്‍ ഉണ്ടാകും. ബാല, മംമ്താ മോഹന്‍ദാസ്, മനോജ് കെ ജയന്‍, ലെന തുടങ്ങി ആദ്യ ഭാഗത്തില്‍ അഭിനയിച്ച താരങ്ങള്‍ ഇത്തവണയും ഉണ്ടാകുമെന്നാണ് അറിയുന്നത്. മികച്ച ഒരു കഥ തുടര്‍ച്ചയ്ക്കായി ലഭിച്ചതിനാലാണ് ബിലാലിനായി ഒരുങ്ങുന്നതെന്ന് സംവിധായകന്‍ അമല്‍ നീരദ് നേരത്തെ അറിയിച്ചിരുന്നു.

  കോണ്‍ഗ്രസ് ഗെയിമില്‍ വീണ് ബിജെപി, മധ്യപ്രദേശില്‍ മന്ത്രിസഭ 48 മണിക്കൂറിനകം, സിന്ധ്യക്ക് ലഭിക്കുന്നത്

  പിന്നീട് തിരക്കഥയില്‍ പല തവണ മിനുക്കു പണികള്‍ വരുത്തി. പൂര്‍ണമായും തൃപ്തികരമാണെന്ന് തോന്നിയ ഘട്ടത്തിലാണ് ചിത്രവുമായി മുന്നോട്ട് പോകാന്‍ മമ്മൂട്ടി ഗ്രീന്‍ സിഗ്നല്‍ നല്‍കിയത്. ഉണ്ണി ആര്‍ തന്നെയാണ് ഇത്തവണയും ബിലാലിന് വേണ്ടി കഥയെഴുതിയിരിക്കുന്നത്. സംവിധാനത്തിന് പുറമെ അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മധുരരാജയുടെ രണ്ടാം വരവ് ഗംഭീരമായതോടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ വരവിനായും ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

  നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ തിരിച്ചടിക്കണം! ഇസക്കുട്ടനോട് ഉണ്ണിമായ

  Read more about: gopi sundar bilal
  English summary
  Gopi Sundar Reveals About Mammootty's Bilal Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X