»   » പാട്ടുകള്‍ കോപ്പിയടിക്കും അതില്‍ വലിയ കാര്യമൊന്നുമില്ല, ഗോപി സുന്ദര്‍ വീണ്ടും കോപ്പി സുന്ദര്‍ ആയോ?

പാട്ടുകള്‍ കോപ്പിയടിക്കും അതില്‍ വലിയ കാര്യമൊന്നുമില്ല, ഗോപി സുന്ദര്‍ വീണ്ടും കോപ്പി സുന്ദര്‍ ആയോ?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ നിരവധി സൂപ്പര്‍ പാട്ടുകള്‍ സംഗീത സംവിധായകനായ ഗോപി സുന്ദര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ കുറച്ചായി ഗോപിയുടെ പാട്ടുകളെല്ലാം കോപ്പി അടിച്ചതാണെന്നും പറഞ്ഞ് സോഷ്യല്‍ മീഡിയ ട്രോളുകള്‍ കൊണ്ട് ഉത്സവം നടത്തിയിരുന്നു.

എന്നാല്‍ തനിക്കതൊന്നും വലിയ കാര്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. ഇങ്ങനെ പറയുന്നതിനു പിന്നില്‍ മറ്റ് പല കാരണങ്ങളുമുണ്ട്.

ഗോപി സുന്ദര്‍

2006 ലാണ് സംഗീത സംവിധായകനായി ഗോപി സുന്ദര്‍ സിനിമ രംഗത്തെക്കെത്തുന്നത്. നോട്ടുബുക്ക് എന്ന സിനിമയിലായിരുന്നു അത്. പിന്നീട് അങ്ങോട്ട് മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു മറ്റ് ഭാഷകളിലെല്ലാം ഗോപി തന്റെ കഴിവു തെളിയിച്ചിരുന്നു.

കോപ്പിയടി

ഗോപി സ്ഥിരമായി പാട്ടുകള്‍ കോപ്പി അടിക്കുന്നുവെന്നാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നിരുന്ന ആരോപണം. ഇത് തെളിയിക്കുന്നതിനായി സോഷ്യല്‍ മീഡിയയിലുടെ അദ്ദേഹത്തിന്റെ പാട്ടും കോപ്പിയെടുത്ത പാട്ടുകളും ഒന്നിപ്പിച്ച വീഡിയോകള്‍ വൈറലാവുകയായിരുന്നു.

ഹിറ്റ് ഗാനങ്ങളടക്കം എല്ലാം കോപ്പി

ഗോപി സുന്ദറിന്റെ ഹിറ്റ് ഗാനങ്ങളായി അറിയപ്പെട്ടിരുന്ന പാട്ടുകളും കോപ്പിയാണെന്ന് കണ്ടെത്തിയിരുന്നു. അടുത്തിടെ ഇറങ്ങിയ പല സിനിമകളിലെ പാട്ടുകളും ഇത്തരത്തില്‍ കോപ്പിയാണെന്ന് കണ്ടെത്തിയിരുന്നു.

ജയറാമിന്റെ പുതിയ സിനിമയിലെ പാട്ട്

ജയറാമിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്ത സിനിമയാണ് 'സത്യ'. സിനിമയിലെ ഒരു ഗാനം തമിഴ് സിനിമ ഇരുമുഖനില്‍ നിന്നും എടുത്തതാണെന്നാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്. ഗാനം യൂട്യുബിലെത്തി മിനിറ്റുകള്‍ കൊണ്ട് തന്നെ കോപ്പിയടി കണ്ടെത്തുകയായിരുന്നു.

അമേരിക്കന്‍ ആല്‍ബത്തില്‍ നിന്നുമോ ?

എന്നാല്‍ ഹാരിസ് ജയരാജ് സംഗീതം പകര്‍ന്ന ഇരുമുഖനിലെ പാട്ട് അമേരിക്കന്‍ റാപ്പര്‍ ഫെറ്റിവാപ്പിന്റെ ആല്‍ബത്തില്‍ നിന്നും കോപ്പി അടിച്ചിരുന്നതായിരുന്നു. അങ്ങനെ നോക്കുകയാണെങ്കില്‍ ഒരു ഗാനം രണ്ട് പ്രവിശ്യം കോപ്പി അടിക്കപ്പെടുകയായിരുന്നു.

ഇതൊന്നും തന്നെ ബാധിക്കില്ല

ഇതൊന്നും തന്നെ ഒരിക്കലും ബാധിക്കില്ല എന്ന നിലപാടിലാണ് ഗോപി സുന്ദര്‍.

ആരാധകന്റെ കമന്റ്

'ആരൊക്കെ എന്ത് പറഞ്ഞാലും ഇങ്ങടെ പാട്ടൊക്കെ എനിക്കിഷ്ടാ പെരുത്തിഷ്ടം അതിനി അങ്ങനെ തന്നെ തുടരും.. നുമ്മ ഫുള്‍ സപ്പോര്‍ട്ട് ' എന്ന ആരാധകന്റെ കമന്റ് ഫേസ്ബുക്കിലുടെ പങ്കുവെച്ചിരിക്കുകയാണ് ഗോപി സുന്ദര്‍. തന്റെ സംഗീത ജീവിതത്തില്‍ നല്ല ചങ്കുറപ്പുള്ള ഈ ഒരൊറ്റ ഫാന്‍ മതി എനിക്ക് എന്നാണ് ഫേസ്ബുക്കിലുടെ ഗോപി സുന്ദര്‍ പറഞ്ഞത്.

English summary
Late director Diphan's movie Sathya's first song has been released and is creating copy from irumugan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam