twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോപ്പിയടിക്കേണ്ട സാഹചര്യങ്ങളുണ്ടാകുന്നു! കളിയാക്കുന്നവരോട് വിശദീകരണവുമായി ഗോപി സുന്ദര്‍

    By Midhun Raj
    |

    മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന ആളാണ് ഗോപി സുന്ദര്‍. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങള്‍ക്ക് മിക്കപ്പോഴും സംഗീതം ഒരുക്കാറുളളത് ഗോപി സുന്ദറാണ്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും ശ്രദ്ധേയനായി മാറിയ ആളു കൂടിയാണ് അദ്ദേഹം. സംഗീതത്തിലെ വിവാദങ്ങളുമായും വൃക്തിജീവിതവുമായും ബന്ധപ്പെട്ട് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട് ഗോപി സുന്ദര്‍. ഇംഗ്ലീഷ് പാട്ടുകളില്‍ നിന്നും കോപ്പിയടിച്ചാണ് ഗാനങ്ങള്‍ ഉണ്ടാക്കാറുളളതെന്നാണ് ഗോപി സുന്ദറിനെതിരെ വരാറുളള പ്രധാന ആരോപണം.

    അതുകൊണ്ടു തന്നെ

    അതുകൊണ്ടു തന്നെ വിമര്‍ശകര്‍ അദ്ദേഹത്തെ മിക്കപ്പോഴും കോപ്പി സുന്ദര്‍ എന്ന് വിളിച്ച് കളിയാക്കാറുണ്ട്. അടുത്തിടെ ഇതേക്കുറിച്ച് ഒരു റിയാലിറ്റി ഷോയില്‍ വെച്ച് സംഗീത സംവിധായകന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പരിപാടിയില്‍ പുതുതലമുറയിലെ സംഗീത സംവിധായകര്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളെക്കുറിച്ചായിരുന്നു ഗോപി സുന്ദര്‍ തുറന്നുപറഞ്ഞത്.

    അണിയറക്കാര്‍ വന്ന്

    അണിയറക്കാര്‍ വന്ന് ഒരു സിനിമയ്ക്കായി മറ്റൊരു സിനിമയിലേത് പോലെ ഒരു പാട്ട് ചെയ്തുകൊടുക്കാന്‍ പറയുന്നു. അപ്പോള്‍ നമ്മള്‍ അതു പോലെ ഒന്ന് ചെയ്തുകൊടുക്കുന്നു. ഗോപി സുന്ദര്‍ പറയുന്നു. പക്ഷേ അതുപോലെ ആയില്ലെന്ന് അവര്‍ പറയും. അപ്പോള്‍ വീണ്ടും കുറച്ചൊന്നു മാറ്റി കൊടുക്കും. ഒരു സിനിമയിലെ രംഗത്തിന് വേണ്ടി 40 ഈണങ്ങള്‍ ഞാന്‍ ചെയ്ത് കൊടുത്തിട്ടുണ്ട്.

    പക്ഷേ ആ സമയത്ത്

    പക്ഷേ ആ സമയത്ത് അതുപോലെ വന്നില്ലെന്ന കാരണംകൊണ്ട് അത് വീണ്ടും വീണ്ടും അവര്‍ മാറ്റി. അങ്ങനെ അതുപോലെ വരാതെ വരാതെ ഒടുവില്‍ അത് തന്നെ ചെയ്തുകൊടുത്തു. അപ്പോള്‍ എല്ലാവരും കയ്യടിച്ചു, സൂപ്പര്‍, അടിപൊളി പാട്ട്, എനിക്കൊരു പേര് വീണു. കോപ്പി സുന്ദര്‍. ഇതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. അല്ലാതെ ഇത് ആരുടെയും തെറ്റല്ല. അന്നത്തെ കാലത്ത് നിര്‍മ്മാതാവിനെ സ്റ്റുഡിയോയുടെ അകത്തേക്ക് കയ്യറ്റുന്നതുപോലും നിയന്ത്രിച്ചിരുന്നു.

    മ്യൂസിക്ക്, മ്യൂസീഷന്‍സ്, മ്യൂസിക്ക് ഡയറക്ടര്‍

    മ്യൂസിക്ക്, മ്യൂസീഷന്‍സ്, മ്യൂസിക്ക് ഡയറക്ടര്‍ അതു മാത്രമായിരുന്നു സ്റ്റുഡിയോയുടെ അകത്തുണ്ടായിരുന്നത്. അതിന് ശേഷമേയൂളളു ബാക്കി എല്ലാവരും. സംവിധാനം എന്നതിന് ഇത്രയും പ്രാധാന്യം ഉണ്ടായിരുന്നു. ഇക്കാലത്ത് നമുക്കൊരു വോയ്‌സില്ല, മാര്‍ക്കറ്റില്ല. നമ്മള്‍ ഓരോ കമ്പോസിഷന്‍സ് കൊണ്ടുവരുമ്പോള്‍ അത് എങ്ങനെയെങ്കിലുമൊന്ന് റിലീസ് ആയാല്‍ മതിയാരുന്നു അല്ലെങ്കില്‍ ട്യൂണ്‍ ഒന്ന് അപ്രൂവ് ചെയ്താല്‍ മതിയായിരുന്നു ഈശ്വരാ എന്നൊരു അവസ്ഥയിലാണ് പാട്ടുകള്‍ ഉണ്ടാക്കുന്നത്.

    ചാര്‍ളിക്ക് ശേഷമുളള മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം! നായകന്‍മാരായി ഈ താരങ്ങള്‍ചാര്‍ളിക്ക് ശേഷമുളള മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം! നായകന്‍മാരായി ഈ താരങ്ങള്‍

    അന്നത്തെ സംഗീത സംവിധായകര്‍ക്ക്

    അന്നത്തെ സംഗീത സംവിധായകര്‍ക്ക് അവരുടെതായ മൂല്യം ഉണ്ടായിരുന്നു. കാരണം നമ്മുക്ക് കയ്യില്‍ എണ്ണിപ്പറയാന്‍ കഴിയുന്ന സംഗീത സംവിധായകരെ അന്നുണ്ടായിരുന്നുളളു. ഇപ്പോള്‍ സംഗീത സംവിധായകരുടെ പേര് പറയുമ്പോള്‍ ആളുകള്‍ക്ക് മാറിപ്പോകും. അത്രയ്ക്കധികം പേരാണ് രംഗത്തുളളത്. റിയാലിറ്റി ഷോയില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ഗോപി സുന്ദര്‍ തുറന്നുപറഞ്ഞു.

    ചാര്‍ളിക്ക് ശേഷമുളള മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം! നായകന്‍മാരായി ഈ താരങ്ങള്‍ചാര്‍ളിക്ക് ശേഷമുളള മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം! നായകന്‍മാരായി ഈ താരങ്ങള്‍

    English summary
    Gopi Sundar Says About The Pressure Faced By Music Directors
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X