»   » ഗോപി സുന്ദര്‍ നടനാകുന്നു

ഗോപി സുന്ദര്‍ നടനാകുന്നു

Posted By:
Subscribe to Filmibeat Malayalam
Gopi Sunder
നടന്മാരും നടിമാരുമെല്ലാം സ്വന്തം ചിത്രത്തിന് വേണ്ടി ഗായന്മാരുടെയും ഗായികമാരുടെയും വേഷംകൂടി അണിയുന്നകാലമാണിത്. അതിനിടയില്‍ ഒരു ഗായകന്‍ നടനാവുകയാണ്. മറ്റാരുമല്ല പ്രമുഖ ഗായകനും സംഗീതസംവിധായകനുമായ ഗോപി സുന്ദറാണ് നടനെന്ന നിലയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പോകുന്നത്.

സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി രാകേഷ് ഗോപന്‍ ഒരുക്കുന്ന 100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിലൂടെയാണ് ഗോപി സുന്ദര്‍ നടനാകുന്നത്. കുറച്ച് സീനുകള്‍ മാത്രമേയുള്ളുവെങ്കിലും ഏറെ പ്രധാനപ്പെട്ടൊരു കഥാപാത്രം തന്നെയാണ് ഗോപി സുന്ദറിന് ലഭിച്ചിരിക്കുന്നത്.

ശ്വേത മേനോന്‍, മേഘ്‌ന രാജ്, ഭാമ, അനന്യ, ഹരിത, സേതു, അനില്‍ മുരളി, അരുണ്‍ നാരായണന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം അതിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നതും ഗോപി തന്നെയാണ്. സന്തോഷ് വര്‍മ്മ, അനു എലിസബത്ത് എന്നിവരാണ് ഗാനരചന നിര്‍വ്വഹിക്കുന്നത്.

English summary
Well known music director Gopi Sunder is making his debut in acting through the suspense thriller '100 Degree Celsius
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam