»   » മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

Posted By: ഭദ്ര
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുടെ സ്വകാര്യതയില്‍ ചൂഴ്ന്നിറങ്ങി ഊഹാപോഹങ്ങള്‍ നിരത്തി സമൂഹത്തിന് മുന്നില്‍ തരംതാഴ്ത്തുന്നത് ഹോബിയായി എടുത്ത ന്യൂസ് പോര്‍ലുകള്‍ക്ക് കിടിലന്‍ പണിയുടെ കാലമാണിത്. സെലിബ്രിറ്റികളുടെ വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ച് കുപ്രസിദ്ധി നേടുന്നതിനാണ് ഇത്തരം പോര്‍ട്ടലുകള്‍ ശ്രമിക്കുന്നത്.

സിനിമാ താരം മൈഥിലിയടക്കമുള്ള യുവനടികള്‍ ലഹരിയ്ക്ക് പിന്നാലെയെന്ന് കെട്ടിച്ചമച്ചുണ്ടാക്കിയ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ച ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ മൈഥിലി ആഞ്ഞടിച്ചു. പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ ഓരോ വ്യക്തിയുടെയും സ്വകാര്യ ജീവിതത്തെ എത്തരത്തില്‍ ബാധിക്കുമെന്ന് ഇത്തരം പോര്‍ട്ടലുകള്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നു.

സിനിമാ താരങ്ങള്‍ ഗോസ്സിപ്പ് കോളങ്ങളില്‍ നിറയുന്നത് പുതിയ കാര്യമല്ലെങ്കിലും സ്വന്തം കുടുംബത്തെ ഇത്തരം ഗോസ്സിപ്പുകോളങ്ങളില്‍ നിറയ്ക്കാന്‍ ഒരു താരവും ഇഷ്ടപ്പെടില്ല. അത് തന്നെയാണ് മൈഥിലിയും ചെയ്തത്. മൈഥിലിയുടെ ഈ പ്രതികരണത്തിനുള്ള കാരണം അറിയണ്ടേ...

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കടന്നു വന്ന പെണ്‍കുട്ടിയാണ് മൈഥിലി. പ്രേക്ഷകര്‍ക്കിടയില്‍ ഒരൊറ്റ ചിത്രം കൊണ്ട് സ്ഥാനം പിടിച്ചു. പിന്നീട് സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രം മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കരസ്ഥമാക്കി കൊടുത്തു.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

ന്യൂസ് പോര്‍ട്ടലുകള്‍ നല്‍കിയ വാര്‍ത്തകളില്‍ മൈഥിലി മയക്കുമരുന്നിന് അടിമയാണെന്ന് പറയുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകളാണ്. മൈഥിലിക്കെതിരെ മനപ്പൂര്‍വ്വം നല്‍കിയ പരാമര്‍ശങ്ങളാണ് ഇവയൊക്കെ.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

ബ്രൈറ്റി എന്ന കോനിയിലെ പെണ്‍കുട്ടി സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ചീത്തപേരുകള്‍ക്ക് ഉടമയായിരുന്നത്രെ.പോര്‍ട്ടലുകള്‍ നല്‍കിയ വാര്‍ത്തില്‍ മൈഥിലിയുടെ വീട്ടുക്കാരെയും വെറുതെ വിട്ടില്ല.
മൈഥിലിയെ മാത്രമല്ല കുടുംബത്തിലുള്ള ഓരോരുത്തരെയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചു.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

മൈഥിലിയുടെ പിതാവ് ബാലചന്ദ്രന്‍ കോനിയിലെ മദ്യപാനായിരുന്നു എന്നും കോനിയില്‍ നടത്തുന്ന ലോഡ്ജില്‍ വ്യാജ മദ്യം വിളമ്പിയാണ് പ്രമാണിയായതെന്നും പോർട്ടലുകൾ പറയുന്നു.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

രണ്ട് മാസം മുന്‍പാണ് മൈഥിലിയുടെ പിതാവ് അന്തരിച്ചത്. പിതാവിന്റെ മരണത്തിന്റെ വേദന മാറുന്നതിന് മുന്‍പ് അദ്ദേഹത്തെ സമൂഹത്തിന് മുന്നില്‍ മോശമായ കഥാപാത്രമായി ചിത്രീകരിച്ചത് മൈഥിലിക്ക് വേദനയുണ്ടാക്കുന്നതായിരുന്നു.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

മൈഥിലിയുടെ അമ്മയെയും സഹോദരനെയും വളരെ മോശമായാണ് പോര്‍ട്ടലുകള്‍ വര്‍ണിച്ചത്.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

ഗോസിപ്പുകളേക്കാള്‍ കഷ്ടമാണ് ക്രിമിനല്‍ പരാമര്‍ശങ്ങള്‍. കേരളത്തിലെ സ്വര്‍ണ്ണക്കടത്തിനെ നിയന്ത്രിക്കുന്നവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മൈഥിലിയെ തൊടാന്‍ പോലീസ് മടിക്കും എന്നാണ് പോർട്ടലുകൾ പറയുന്നത്.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

നിശാ പാര്‍ട്ടികളില്‍ അഴിഞ്ഞാടുന്നവരാണ് യുവനടിമാര്‍ എന്ന് പരക്കെ ആക്ഷേപിക്കുകയാണ് പോര്‍ട്ടലുകള്‍. നിശാ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പുരുഷന്മാരെ ലൈംഗികമായി പങ്കുവെയ്ക്കുന്നു എന്നും വായനക്കാര്‍ക്ക് വെറുപ്പുളനാക്കുന്ന ഭാഷയിലാണ് എഴുത്തിയിരിക്കുന്നത്.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

ഇത്തരം അഴിഞ്ഞാട്ടങ്ങള്‍ നടത്തുന്നത് കൊണ്ട് പോര്‍ട്ടലുകള്‍ക്ക് കുഴപ്പമില്ല പക്ഷെ സിനിമാ ലോകത്തേക്ക് കടന്നു വരുന്ന യുവപ്രതിഭകളെക്കുറിച്ചാണ് ഭയമെന്നും പ്രസ്താവിക്കുന്നു.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

മൈഥിലിയുടെയും യുവതാരങ്ങളുടെയും ഈ അഴിഞ്ഞാട്ടങ്ങള്‍ തടയാന്‍ ആരുമില്ലെന്നും പീറ പെണ്ണ് എന്നുമാണ് മൈഥിലിയെ വിശേഷിച്ചത്.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

ഗോസിപ്പുകള്‍ക്ക് നേരെ കണടയ്ക്കാം എന്നാല്‍ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്നത് ആരായാലും നോക്കിയിരിക്കില്ല. അത് തന്നെയാണ് മൈഥിലിയും ചെയ്തത്.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

ഇല്ലാ കഥകള്‍ പറഞ്ഞ് വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ട് ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ മൈഥിലി പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുന്നു.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

സിനിമാ ലോകത്തേക്ക് കടന്നു വരുന്ന യുവ പ്രതിഭകളെ കുറിച്ച് ഭയമുള്ളത് കൊണ്ടാണ് വാര്‍ത്ത നല്‍കിയതെന്ന് അവകാശപ്പെടുന്ന ഇത്തരം പോര്‍ട്ടലുകളെയല്ലേ ശരിയ്ക്കും താരങ്ങള്‍ ഭയക്കേണ്ടത്. കുപ്രദ്ധിയ്ക്ക് വേണ്ടി എന്തും കെട്ടിചമയ്ക്കാന്‍ മടിയില്ലാത്ത പോര്‍ട്ടലുകളെ സിനിമാ ലോകം മുഴുവന്‍ ഭയക്കണം.

മൈഥിലിക്കെതിരെ വ്യാജ വാര്‍ത്ത നല്‍കിയ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് പണി കിട്ടും

സിനിമാ താരങ്ങളുടെ ഗോസിപ്പുകള്‍ വായനക്കാര്‍ക്ക് പ്രിയപ്പെട്ടത് തന്നെ, എന്നാല്‍ സിനമാ താരങ്ങള്‍ മോശക്കാരാണ് എന്ന മുന്‍വിധി വായനക്കാര്‍ക്ക് നല്‍കുന്നതിക്കൊണ്ട് എന്താണ് ഇത്തരം പോര്‍ട്ടലുകള്‍ക്ക് ലാഭം. മാധ്യമങ്ങളെ ഒന്നടങ്കം നാണം കെടുത്തുന്ന ഇത്തരം പ്രവൃത്തികള്‍ അപലപനീയം തന്നെയാണ്.

English summary
gossip against malayalam actress mythili, she complained against news portals

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam