»   » ബാഹുബലിയുടെ ഇംഗ്ലീഷ് പതിപ്പ്, ഇതിലും മികച്ച ട്രെയിലര്‍ സ്വപ്‌നങ്ങളില്‍ മാത്രം!!!

ബാഹുബലിയുടെ ഇംഗ്ലീഷ് പതിപ്പ്, ഇതിലും മികച്ച ട്രെയിലര്‍ സ്വപ്‌നങ്ങളില്‍ മാത്രം!!!

By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ വിജയമായി മാറിയിരിക്കുകയാണ് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം. ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന ചിത്രമെന്ന വിശേഷണം ചിത്രത്തിന് അര്‍ത്ഥവത്താണ്. രാജ്യത്തിന് പുറത്ത് നിന്നും മികച്ച കളക്ഷന്‍ നേടി ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ആധുനീക കാലത്തിന്റെ ഇതിഹാസ പരമ്പരയായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് പരമ്പരയാണ് ഗെയിം ഓഫ് ത്രോണ്‍സ്. ഇന്ത്യയിലുള്‍പ്പെടെ നിരവധി ആരാധകരുള്ള ഗെയിം ഓഫ് ത്രോണിന് ബാഹുബലി ദ കണ്‍ക്ലൂഷന്‍ ട്രെയിര്‍ ഒരുക്കിയ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ആറ് സീസണിലായി 60 ഓളം എപ്പിസോഡുകള്‍ പുറത്ത് വന്നിട്ടുള്ള സീരിയല്‍ ഡ്രാമയാണ് ഗെയിം ഓഫ് ത്രോണ്‍സ്. ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ എ സോംഗ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ പരമ്പര അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു ഇതിഹാസത്തിന്റെ ദൃശ്യ ഭാഷ്യം എന്ന നിലയില്‍ എന്തുകൊണ്ടും ഒരു വിഭാഗത്തില്‍ പെടുത്താന്‍ കഴിയുന്നവയാണ് ഗെയിം ഓഫ് ത്രോണ്‍സും ബാഹുബലിയും. ഇതിനായി ഒരുക്കിയിരിക്കുന്ന ട്രെയിലര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കും. അത്ര സമാനതുള്ള ദൃശ്യങ്ങളെ നമുക്ക് കാണാം.

എസ്എസ് രാജമൗലി എന്ന പ്രതിഭയാണ് ബാഹുബലി എന്ന ചിത്രം രണ്ട് ഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ച് വര്‍ഷം നീണ്ട അധ്വാനമായിരുന്നു ചിത്രത്തിന് പിന്നിലുണ്ടായിരുന്നു. ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്ന രണ്ടാം ഭാഗത്തോടെ ചിത്രം അവസാനിച്ചു. എന്നാല്‍ സീരിയേലായി മിനി സ്‌ക്രീനില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ട്രെയിലര്‍ കാണാം.

English summary
There's even a 'Kattappa killing Baahubali' kind of visual from 'Game of Thrones'!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam